kasaragod local

ടിപ്പുസുല്‍ത്താനെ മന്ദബുദ്ധിയാക്കി ക്ലാസ്; അധ്യാപകന്എതിരേ പരാതി



ഉപ്പള: സ്‌കൂളില്‍ ടിപ്പു സുല്‍ത്താനെ മന്ദബുദ്ധിയാക്കി ക്ലാസ് നടത്തിയെന്ന് ആരോപിച്ച് എംഎസ്എഫ് ഡിഡിഇക്ക് പരാതി നല്‍കി. ഷിറിയ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഏഴാം ക്ലാസില്‍ സാമൂഹിക ശാസ്ത്രം പഠിപ്പിക്കുന്ന അധ്യാപകനെതിരെയാണ് പരാതി നല്‍കിയത്. അധ്യാപകന്‍ ടിപ്പു സുല്‍ത്താനെ മന്ദബുദ്ധിയും വര്‍ഗീയ വാദിയുമാക്കി ക്ലാസെടുത്തുവെന്നും ചരിത്രത്തെ ഇത്തരത്തില്‍ വളച്ചൊടിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതി. ഇതിനെ തിരുത്തി പറഞ്ഞ വിദ്യാര്‍ഥിയെ അധ്യാപകന്‍ മര്‍ദ്ദിച്ചതായി പരാതിയുണ്ട്.
Next Story

RELATED STORIES

Share it