thrissur local

ടിപ്പറുകളുടെ മരണപ്പാച്ചില്‍: ഒരു ജീവന്‍കൂടി പൊലിഞ്ഞു

പട്ടിമറ്റം: അമിതവേഗത്തില്‍വന്ന ടിപ്പര്‍ലോറിടിച്ച് വൃദ്ധന്‍ മരിച്ചു. ഇന്നലെ രാവിലെ സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്ന കൂട്ടുംപുറത്ത് കെ എന്‍ ചന്ദ്രന്‍(62) നെയാണ് ലോറി ഇടിച്ചിട്ട് നിര്‍ത്താതെ പോയത്.
പട്ടിമറ്റം ഭാഗത്തുനിന്ന് വലമ്പൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ചന്ദ്രനെ പുറകില്‍നിന്ന് മല്‍സരിച്ചുവന്ന മൂന്ന് ടിപ്പര്‍ ലോറികളില്‍ ഒന്നാണ് ഇടിച്ചിട്ടത്. ഏറെ കഴിഞ്ഞാണ് അപകടത്തില്‍പെട്ട സൈക്കിളും ആളും റോട്ടില്‍ കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പട്ടിമറ്റം പോലിസില്‍ അറിയിച്ചു.
പട്ടിമറ്റം എസ്‌ഐ ജോഷേ വര്‍ഗീസിന്റെ നേതൃത്വത്തില്‍ പോലിസെത്തി ഇന്‍ക്വസ്റ്റ് തയ്യാറാക്കിയതിനു ശേഷമാണ് ബോഡി റോഡില്‍നിന്നു മാറ്റി പോസ്റ്റ്‌മോര്‍ട്ടത്തിനായി പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയത്. മണിക്കൂറുകളോളം മൃതദേഹം റോഡില്‍ ഇട്ട് അനാദരവ് കാട്ടിയതിനെതിരേ ജനങ്ങള്‍ പോലിസുമായി കയര്‍ക്കുകയുണ്ടായി. തുടര്‍ന്ന് ഉച്ചയോടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
പട്ടിമറ്റം- മൂവാറ്റുപുഴ റോഡില്‍ ടിപ്പര്‍ലോറികള്‍ അപകടം വിതക്കുന്നത് പതിവായിരിക്കുകയാണ്. അമിതഭാരം കയറ്റി ടിപ്പര്‍ലോറികളും ടോറസ് ലോറികളും അമിതവേഗത്തിലോടി നാട്ടുകാരുടെ ജീവന് ഭീഷണിയായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കുന്നത്തുനാട് പോലിസിന്റെ ഭാഗത്തുനിന്ന് തുടരെ വീഴ്ച്ചയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.
രാവിലെ അപകടം ഉണ്ടാക്കിയ ടിപ്പര്‍ ഇനിയും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ പോലിസ് അധികാരികള്‍ ഇടപെട്ട് ജനങ്ങളുടെ ജീവന് സംരക്ഷണം ഒരുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
മരിച്ച ചന്ദ്രന്റെ ഭാര്യ: രാധ. മക്കള്‍: അനൂഷ, പരേതനായ അനീഷ്. മരുമക്കള്‍: ബോബസ്.
Next Story

RELATED STORIES

Share it