kozhikode local

ടിപ്പറപകടം : ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ യോഗം ചേരാന്‍ തീരുമാനം



മുക്കം: ബുധനാഴ്ച രാവിലെ അധ്യാപികയും മകളും ടിപ്പര്‍ ലോറിയിടിച്ചു മരിച്ചതിനെ തുടര്‍ന്ന് ജനങ്ങളുടെ ആവശ്യപ്രകാരം സര്‍വകക്ഷി യോഗം ചേര്‍ന്നു. കാരശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി കെ വിനോദിന്റെ അധ്യക്ഷതയില്‍ കാരശേരി ബാങ്ക് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ തഹസില്‍ദാര്‍ കെ ബാലന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി പി ജമീല, ജില്ലാ പഞ്ചായത്തംഗം സി കെ കാസിം, എം ടി അഷ്‌റഫ്, കൊടുവള്ളി സിഐ ബിശ്വാസ്, കൊടുവള്ളി ആര്‍ടിഒ ഷംജിത്ത്, മുക്കം എസ്‌ഐ അഭിലാഷ് വിവിധ രാഷ്ടീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ക്വാറി, ക്രഷര്‍, എംസാന്റ് യൂനിറ്റുകള്‍ക്ക് ലൈസന്‍സ് ലഭിക്കുന്നത് വിവിധ വകുപ്പുകളില്‍ നിന്നായതിനാല്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ഉടന്‍ യോഗം ചേര്‍ന്ന് പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കുമെന്ന് യോഗത്തില്‍ തീരുമാനമായി. ജനങ്ങളുടെ വികാരം ഉള്‍ക്കൊണ്ട് സംഭവങ്ങള്‍ ജില്ലാ കലക്ടറെ അറിയിക്കുമെന്ന് തഹസില്‍ദാറും ഉറപ്പ് നല്‍കി. ടിപ്പര്‍ ഉടമകളുടെ യോഗം ഇന്ന് 3 മണിക്ക് വിളിച്ചു ചേര്‍ക്കാനും യോഗത്തില്‍ തീരുമാനമായി. ഡ്രൈവര്‍മാര്‍ക്ക് പരിശീലനം നല്‍കുന്നത് സംബന്ധിച്ച് ഈ യോഗത്തില്‍ തീരുമാനമാവും. പ്രധാന റോഡുകള്‍ മാറി ടിപ്പറുകള്‍ സഞ്ചരിക്കുന്നത് നിരോധിക്കുന്നത് ചര്‍ച്ച  ചെയ്യാന്‍ പ്രത്യേകഭരണ സമിതി യോഗം ചേരുമെന്നും ടിപ്പറുകള്‍ പ്രധാന റൂട്ടിലൂടെ മാത്രം സഞ്ചരിച്ചാല്‍ മതിയെന്നും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.
Next Story

RELATED STORIES

Share it