Flash News

ടിപ്പര്‍ സ്‌കൂട്ടറിലിടിച്ച് ദമ്പതികള്‍ മരിച്ചു

ടിപ്പര്‍ സ്‌കൂട്ടറിലിടിച്ച് ദമ്പതികള്‍ മരിച്ചു
X
[caption id="attachment_300954" align="aligncenter" width="560"] അബ്ദുല്‍ നാസര്‍          സക്കീന[/caption]

മഞ്ചേരി: മഞ്ചേരി നെല്ലികുത്ത് ടിപ്പര്‍ ലോറിയും സ്‌ക്കൂട്ടറും കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു.മഞ്ചേരി നെല്ലിപറമ്പിലെ ബെന്‍സ് ഓട്ടോമബൈല്‍സ് ഉടമ കിണറ്റിങ്ങല്‍ അബ്ദുല്‍ നാസര്‍ (60),ഭാര്യ സക്കീന (53) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് ഒരുമണിക്കാണ് അപകടമുണ്ടായത്. പാണ്ടിക്കാട് നിന്നും ഡോക്ടറെ കണ്ട് മടങ്ങവെയാണ് അപകടം. ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറിനെ ടിപ്പര്‍ ലോറി മറികടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ ഇരുവരും ലോറിക്കടിയിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്തു തന്നെ മരിച്ചു.പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Next Story

RELATED STORIES

Share it