Flash News

ടിപ്പര്‍ ലോറി ഓട്ടോയിലിടിച്ച് ആറുപേര്‍ മരിച്ചു



അമരാവതി: ആന്ധ്രപ്രദേശിലെ കിഴക്കന്‍ ഗോദാവരി ജില്ലയില്‍ ടിപ്പര്‍ ലോറി ഓട്ടോയിലിടിച്ച് ആറ് യുവതികള്‍ മരിച്ചു. ആറുപേര്‍ക്ക് പരിക്കേറ്റു. അല്ലാവരം ഗ്രാമത്തില്‍ നിന്ന് വടപള്ളിയിലെ വെങ്കിടേശ്വര ക്ഷേത്രത്തിലേക്ക് പോകുന്നവരാണ് അപകടത്തില്‍പെട്ടത്. ഓട്ടോയില്‍ ഉണ്ടായിരുന്നവരില്‍ അഞ്ചുപേര്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു. മറ്റൊരു സ്ത്രീ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. പരിക്കേറ്റ ഒരാളെ കാക്കിനഡ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ദുഃഖം രേഖപ്പെടുത്തി.
Next Story

RELATED STORIES

Share it