Flash News

ടിപി സെന്‍കുമാറിന്റെ ഗണ്‍മാനെ സ്ഥലം മാറ്റി

ടിപി സെന്‍കുമാറിന്റെ ഗണ്‍മാനെ സ്ഥലം മാറ്റി
X


തിരുവനന്തപുരം:ഡിജിപി ടിപി സെന്‍കുമാറിന്റെ ഗണ്‍മാനെ സര്‍ക്കാര്‍ സ്ഥലം മാറ്റി. എഎസ്‌ഐ അനിലിനെയാണ് സ്ഥലം  മാറ്റിയത്. ഡിജിപി അറിയാതെയാണ് സ്ഥലം മാറ്റം. സര്‍ക്കാരിന് വേണ്ടി ആഭ്യന്തര സെക്രട്ടറിയാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്.
10 വര്‍ഷക്കാലമായി സെന്‍കുമാറിന്റെ സുരക്ഷാ ജീവനക്കാരനായിരുന്ന അനിലിനെ അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസിലേക്കാണ് സ്ഥലം മാറ്റിയത്.അനില്‍കുമാറിനെതിരെ നിരന്തരം പരാതികളുയര്‍ന്ന സാഹചര്യത്തിലാണ് സ്ഥലം മാറ്റം എന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. അതേസമയം, നടപടിയെക്കുറിച്ച് ഡിജിപി സെന്‍കുമാര്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
സെന്‍കുമാറും സര്‍ക്കാരും തമ്മിലുള്ള പോര് തുടരുന്നുവെന്നതിന്റെ സൂചനയാണ് പുതിയ നടപടിയിലൂടെ വ്യക്തമാകുന്നത്.
Next Story

RELATED STORIES

Share it