ടിപിയുടെ സ്തൂപം തകര്‍ത്തു; സിപിഎമ്മിന്റെ പകയെന്ന് രമ

വടകര: ടി.പി ചന്ദ്രശേഖരന്റെ സ്മാരകം തകര്‍ത്തു. വള്ളിക്കാട്ട് സ്ഥാപിച്ച സ്തൂപമാണ് പൂര്‍ണമായും തകര്‍ത്തിരിക്കുന്നത്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് വേണ്ടി നിശ്ചയിച്ച പോലിസിനെ പിന്‍വലിച്ച ശേഷമാണ് ആക്രമണമെന്ന് കരുതുന്നു. സിപിഎമ്മിന്റെ പകയാണ് ആക്രമണത്തിന് പിന്നിലെന്ന് ടിപിയുടെ ഭാര്യയും ആര്‍എംപി നേതാവുമായ കെ.കെ രമ പ്രതികരിച്ചു. സംഭവത്തിന് പിന്നില്‍ പോലിസും സിപിഎമ്മും തമ്മിലുള്ള ഒത്തുകളിയാണ്. ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അവര്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it