kannur local

ടിടിഇയെ മര്‍ദ്ദിച്ച സംഭവം: ഒന്നാം പ്രതിക്കായി അന്വേഷണം ഊര്‍ജിതം

കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനിലെ വിശ്രമമുറിയില്‍ ടിടിഇയെ പുതപ്പിട്ട് മൂടി മര്‍ദ്ദിച്ച സംഭവത്തില്‍ ഒന്നാം പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമാക്കി. കേസിലെ രണ്ടാം പ്രതി മുണ്ടയാട് സ്വദേശി വിനു കോശിയെ കോടതി റിമന്‍ഡ് ചെയ്തിരുന്നു.
ഒന്നാം പ്രതിയായ ചീഫ് വാഗണ്‍ സൂപര്‍വൈസര്‍ പ്രവീണിനു വേണ്ടിയുള്ള അന്വേഷണം തുടരുകയാണ്. ഇയാളുടെ പള്ളിക്കുന്നിലെ വീട്ടില്‍ പോലിസ് ഇന്നലെയും പരിശോധന നടത്തിയെങ്കിലും വീട് അടച്ചിട്ട നിലയിലാണ്. കുടുംബസമേതം മുങ്ങിയെന്നാണ് പോലിസിനു ലഭിച്ച വിവരം. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം.
റെയില്‍വേ സ്റ്റേഷനിലെ റണ്ണിങ് റൂമില്‍ ഉറങ്ങാന്‍ കിടന്ന തിരുവനന്തപുരം ഡിവിഷന്‍ സീനിയര്‍ ടിക്കറ്റ് എക്‌സാമിനര്‍ വി ജയകുമാറിനെ രണ്ടുപേര്‍ ചേര്‍ന്ന് പുതപ്പിട്ട് മൂടി മര്‍ദ്ദിക്കുകയായിരുന്നു. വിശ്രമമുറി നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്.
ജയകുമാറിന്റെ പരാതിയില്‍ കഠിനദേഹോപദ്രവത്തിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. കണ്ണൂര്‍ ടൗണ്‍ പോലിസാണ് അന്വേഷണം നടത്തുന്നത്. പ്രശ്‌നത്തിന്റെ പശ്ചാത്തലത്തില്‍ സ്‌റ്റേഷനും പരിസരവും റയില്‍വേ ട്രേഡ് യൂനിയന്‍ സംഘടനകളുടെ നേതൃത്വത്തില്‍ പോസ്റ്റര്‍ പ്രചാരണം നടക്കുന്നുണ്ട്.
Next Story

RELATED STORIES

Share it