Flash News

ടിക്കറ്റ് ബുക്കിങിനൊപ്പം മുറിയും ഭക്ഷണവും ഇന്‍ഷുറന്‍സും

ടിക്കറ്റ് ബുക്കിങിനൊപ്പം മുറിയും ഭക്ഷണവും ഇന്‍ഷുറന്‍സും
X
food-on-train

ന്യൂഡല്‍ഹി : റെയില്‍വെ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനൊപ്പം കൂടുതല്‍ സൗകര്യങ്ങള്‍ കൂടി ഏര്‍പ്പെടുത്തുമെന്ന് റെയില്‍ ബജറ്റില്‍ പ്രഖ്യാപനം.
ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതോടൊപ്പം ഇനി റെയില്‍വേയുടെ വിശ്രമമുറികളും മണിക്കൂര്‍ അടിസ്ഥാനത്തില്‍ ബുക്ക് ചെയ്യാം. ടിക്കറ്റ്് ബുക്ക്് ചെയ്യുമ്പോള്‍ ആവശ്യമെങ്കില്‍ ഇന്‍ഷുറന്‍സ് പരിരക്ഷയും യാത്രക്കാരന് ആവശ്യപ്പെടാം.[related] വെബ്‌സൈറ്റ് വഴി ടിക്കറ്റ് ബുക്കു ചെയ്യുന്നതിനൊപ്പം തന്നെ ഭക്ഷണവും ഓര്‍ഡര്‍ ചെയ്യാന്‍ സാധിക്കും. ബുക്ക് ചെയ്ത ടിക്കറ്റ് പ്രകാരമുള്ള ട്രെയിന്‍ എത്തുന്നതും പുറപ്പെടുന്നതും യാത്രക്കാരനെ അറിയിക്കുന്നതിനായി എസ്.എം.എസ് അലര്‍ട്ട് സംവിധാനം നടപ്പാക്കും.പരാതികള്‍ അറിയിക്കാന്‍ മൊബൈല്‍ ആപ്പ് കൊണ്ടുവരുമെന്നും സുരേഷ് പ്രഭു അറിയിച്ചു.
Next Story

RELATED STORIES

Share it