ടിക്കറ്റില്ലാതെ യാത്ര: പിഴയിനത്തില്‍ റെയില്‍വേക്ക് ലഭിച്ചത് 1000 കോടി

ന്യൂഡല്‍ഹി: ടിക്കറ്റില്ലാതെ യാത്ര ചെയ്ത വിരുതന്‍മാരെ പിടിച്ച് പിഴയിട്ടപ്പോള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ റെയില്‍വേക്ക് ലഭിച്ചത് 1097 കോടി രൂപ. 2017 ഏപ്രില്‍ മുതല്‍ 2018 ഫെബ്രുവരി വരെയുള്ള കണക്കാണിത്. മൂന്നുകോടി യാത്രക്കാരാണ് ഇക്കാലയളവില്‍ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്തത്. പിഴയടയ്ക്കാത്തവര്‍ അതിലുമേറെ. ഡല്‍ഹിയിലാണ് ഏറ്റവും കൂടുതല്‍ ടിക്കറ്റെടുക്കാത്ത യാത്രക്കാരെ കണ്ടെത്തിയിരിക്കുന്നത്. ടിക്കറ്റെടുക്കാത്തവര്‍ക്ക് പിഴയിട്ടതില്‍ ഉത്തര റെയില്‍വേയാണു മുന്നില്‍- 150 കോടി.
46 കോടിയായിരുന്നു മുന്‍വര്‍ഷത്തെ കണക്ക്. രണ്ടാംസ്ഥാനം മധ്യറെയില്‍വേക്കാണ്- 143 കോടി. ട്രെയിനുകളില്‍ പരിശോധന കര്‍ശനമാക്കിയതോടെയാണ് പിഴയിനത്തില്‍ വര്‍ധന വന്നത്. കേന്ദ്ര ബജറ്റുമായി റെയില്‍വേ ബജറ്റ് ലയിപ്പിച്ചതോടെയാണ് ഇത്തരം നീക്കങ്ങള്‍ക്ക് റെയില്‍വേ മുന്നിട്ടിറങ്ങിയത്.
Next Story

RELATED STORIES

Share it