Flash News

ടിം കാഹില്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു

ടിം കാഹില്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു
X


കാന്‍ബെറ: ആസ്‌ത്രേലിയന്‍ ഫുട്‌ബോളിന്റെ എക്കാലത്തേയും മികച്ച ഗോള്‍വേട്ടക്കാരന്‍ ടിം കാഹില്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. ട്വിറ്ററിലൂടെയാണ് 38കാരനായ കാഹില്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്. റഷ്യയില്‍ പന്ത് തട്ടിയ കാഹില്‍ ആകെ നാല് ലോകകപ്പുകളില്‍ ആസ്‌ത്രേലിയന്‍ ജഴ്‌സി  അണിഞ്ഞിട്ടുണ്ട്. അതേസമയം അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ച കാഹില്‍ ക്ലബ് ഫുട്‌ബോളില്‍ തുടരുമോയെന്ന കാര്യം ഇപ്പോഴും സ്ഥിരീകരിച്ചിട്ടില്ല.അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് ഞാന്‍ ഔദ്യോഗികമായി വിരമിക്കുന്നത് ഇന്നാണ്. ഇത്ര വര്‍ഷങ്ങളായി ആസ്‌ത്രേലിയന്‍ ജഴ്‌സി അണിഞ്ഞപ്പോള്‍ എനിക്ക് നല്‍കിയ എല്ലാ പിന്തുണയക്കും നന്ദി- ചൊവ്വാഴ്ച രാവിലെ കാഹില്‍ ട്വീറ്റ് ചെയ്തു. 2004ല്‍ ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ച കാഹില്‍ ഇതുവരെ 107 മല്‍സരങ്ങളിലായി 50 ഗോളുകള്‍ അക്കൗണ്ടിലാക്കി. 20 ഗോളുകള്‍ നേടിയ ബ്രെട്ട് എമെര്‍ട്ടനും മിലെ ജെഡിനാക്കുമാണ് ആസ്‌ത്രേലിയന്‍ ഗോള്‍വേട്ടയില്‍ കാഹിലിന് പിറകിലുള്ള താരങ്ങള്‍. റഷ്യന്‍ ലോകകപ്പില്‍ ജൂണ്‍ 26ന്  പെറുവിനെതിരേയാണ് കാഹില്‍ അവസാനമായി ടീമിന് വേണ്ടി കളിച്ചത്. 2006 ലോകകപ്പില്‍ ഗോള്‍ നേടി ആസ്‌ത്രേലിയക്കായി ആദ്യമായി ലോകകപ്പ് ഗോള്‍ നേടുന്ന താരമെന്ന നേട്ടം കൈവരിച്ച കാഹില്‍ തുടര്‍ന്ന് നടന്ന 2010,2014 ലോകകപ്പുകളിലും ടീമിനായി വല ചലിപ്പിച്ചു. 1998ല്‍ കരിയര്‍ ആരംഭിച്ച കാഹില്‍ ദീര്‍ഘ കാലം ഇംഗ്ലണ്ടിലാണ് കളിച്ചത്.
Next Story

RELATED STORIES

Share it