Flash News

ടാറ്റ സാഹിത്യ അവാര്‍ഡ് ഗിരീഷ് കര്‍ണാടിന്



മുംബൈ: ടാറ്റ ലിറ്ററേച്ചര്‍ ലൈഫ്‌ടൈം- 2017 ബഹുമതി പ്രശസ്ത നടനും നാടകകൃത്തും സംവിധായകനുമായ ഗിരീഷ് കര്‍ണാടിന്. നടന്‍, നാടകകൃത്ത്, സംവിധായകന്‍ തുടങ്ങി നാടക മേഖലയ്ക്കു നിരവധി സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ് കര്‍ണാടെന്നു പുരസ്‌കാര സമിതിയംഗം പറഞ്ഞു. ഈ മാസം 19ന് നരിമാന്‍ പോയിന്റിലെ നാഷനല്‍ സെന്റര്‍ ഫോര്‍ ദി പെര്‍ഫോമിങ് ആര്‍ട്‌സില്‍ നടക്കുന്ന സാഹിത്യോല്‍സവത്തിന്റെ വാര്‍ഷികച്ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും. നാടകകൃത്ത് എന്ന നിലയ്ക്ക് തനിക്ക് അവാര്‍ഡ് ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും ഈ ഒരു നിമിഷത്തിനായാണ് ഒരു നാടകകൃത്ത് ജീവിക്കുന്നതെന്നും കര്‍ണാട് പ്രതികരിച്ചു. പത്മശ്രീ, പത്മഭൂഷണ്‍ അവാര്‍ഡുകള്‍ നേരത്തേ ലഭിച്ചയാളാണ് കര്‍ണാട്. യയാതി, തുഗ്ലക്, ഹയവഡദന, നാഗാ മണ്ഡാല, തലേടണ്ട തുടങ്ങിയ ഇദ്ദേഹത്തിന്റെ കൃതികള്‍ക്ക് അന്താരാഷ്ട്ര ബഹുമതികള്‍ ലഭിച്ചിരുന്നു. മഹാശ്വേതാദേവി, വി എസ് നെയ്‌പോള്‍, ഖുശ്‌വന്ത് സിങ്, എം ടി വാസുദേവന്‍ നായര്‍, കിരണ്‍ നഗാര്‍കര്‍, അമിതാ ഘോഷ് എന്നിവരാണ് ഇതിനു മുമ്പ് ടാറ്റ ലിറ്ററേച്ചര്‍ ലൈഫ്‌ടൈം ബഹുമതി കരസ്ഥമാക്കിയവര്‍.
Next Story

RELATED STORIES

Share it