ടാറ്റ മോട്ടോര്‍സ് നാനോയുടെ നിര്‍മാണം നിര്‍ത്തുന്നു
BY kasim kzm13 July 2018 4:01 AM GMT
kasim kzm13 July 2018 4:01 AM GMT
ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും വില കുറഞ്ഞ കാറെന്ന ഖ്യാതി നേടിയ നാനോ കാറുകളുടെ നിര്‍മാണം നിര്‍ത്തുന്നതായി ടാറ്റ മോട്ടോര്‍സ്. പത്ത് വര്‍ഷങ്ങള്‍ക്ക് മുന്നെയാണ് ടാറ്റ ഈ കാര്‍ വിപണിയിലെത്തിച്ചത്. പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളനുസരിച്ച് ഈ മോഡലിന്റെ വില്‍പനയിലുണ്ടായ ഗണ്യമായ കുറവ് കാരണം നാനോ കാറുകളുടെ നിര്‍മാണം കമ്പനി നിര്‍ത്തി വെക്കുകയാണ്. എന്നാല്‍ ആവശ്യപെടുന്നവര്‍ക്ക് കമ്പനി കാര്‍ നിര്‍മിച്ച് നല്‍കുമെന്നും വക്താക്കള്‍ വ്യക്തമാക്കി. ആളുകള്‍ക്ക് വില കുറഞ്ഞ കാറുകളോടുള്ള താല്‍പര്യം കുറഞ്ഞതാണ് ഇതിന് കാരണമായി കമ്പനി ചൂണ്ടിക്കാട്ടുന്നത്. ഈ വര്‍ഷം ജൂണില്‍ കമ്പനി ഒരു കാര്‍ മാത്രമാണ് നിര്‍മിച്ചത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ജൂണില്‍ കമ്പനി 275 കാറുകള്‍ നിര്‍മിച്ചിരുന്നു. നാനോകാറുകളുടെ നിര്‍മാണം കുറച്ച് കാലം കൂടി തുടരുമെന്ന് സപ്തംബറില്‍ കമ്പനി വ്യക്തമാക്കിയിരുന്നു.
Next Story
RELATED STORIES
കോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദിനെതിരെ കേസ്
18 April 2024 6:50 AM GMTവടകര: തോല്‍വി ഉറപ്പായതോടെ യുഡിഎഫ് മാഫിയയെപ്പോലെ...
16 April 2024 12:51 PM GMTഖസബില്‍ സ്പീഡ് ബോട്ട് അപകടത്തില്‍ കോഴിക്കോട് സ്വദേശികളായ രണ്ടു...
14 April 2024 7:06 AM GMTകുടിവെള്ള വിതരണം; തിരഞ്ഞെടുപ്പ് കമ്മീഷന് ഇടപെടണം: എസ്ഡിപിഐ
13 April 2024 2:05 PM GMTമാധ്യമപ്രവര്ത്തകന് ബിമല്‍ റോയ് അന്തരിച്ചു
12 April 2024 9:31 AM GMTവെള്ളമുണ്ട മാവോവാദി കേസ്: നാലു പ്രതികള്‍ക്കും തടവ്, രൂപേഷിന് 10 വര്‍ഷം
12 April 2024 9:24 AM GMT