ernakulam local

ടാറ്റാ കോഫീസിന്റെ കൈവശമുള്ള ഭൂമി: റിപോര്‍ട്ടില്‍ നടപടി പാടില്ലെന്ന് ഹൈക്കോടതി

കൊച്ചി: മലക്കപ്പാറയിലെ ടാറ്റാ കോഫീസിന്റെ കൈവശമുള്ള ഭൂമി ഭൂപരിഷ്‌കരണ നിയമപ്രകാരം ഏറ്റെടുക്കാമെന്ന റിപോ ര്‍ട്ടില്‍ നടപടി പാടില്ലെന്ന് ഹൈക്കോടതി. സര്‍ക്കാറിന് ഏറ്റെടുക്കാനാവുമോയെന്ന് വിശദമായി പരിശാധിച്ച ശേഷം ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ പുതിയ റിപോര്‍ട്ട് താലൂക്ക് ലാന്റ് ബോര്‍ഡിന് നല്‍കാനും ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ് ഉത്തരവിട്ടു.
ചുമതലപ്പെട്ട ഉദ്യോഗസ്ഥന്‍ ലാന്റ് ബോര്‍ഡിന് നല്‍കിയ റിപോര്‍ട്ട് ഏകപക്ഷീയമാണെന്നും തങ്ങളെ കേള്‍ക്കാതെയാണെന്നും ചൂണ്ടിക്കാട്ടി ടാറ്റാ കോഫീസ് നല്‍കിയ ഹരജിയിലാണ് ഉത്തരവ്. ചുമതലപ്പെട്ട ഉദ്യോഗസ്ഥന്‍ വിശദമായ സ്ഥല പരിശോധന ഉള്‍പ്പെടെ നടത്തി, സര്‍ക്കാറിന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്നതുള്‍പ്പെടെയുള്ള രേഖകള്‍ സഹിതം വീണ്ടും ലാന്റ് ബോര്‍ഡിന് റിപോ ര്‍ട്ട് നല്‍കണമെന്ന് കോടതി നി ര്‍ദേശിച്ചു.
ഹരജിക്കാരുടെ വിശദീകരണം കൂടി കേട്ട് സ്വാഭാവിക നീതി സംരക്ഷിച്ച് വേണം റിപോര്‍ട്ട് തയാറാക്കാനെന്നും മൂന്ന് മാസത്തിനകം നടപടികള്‍ പൂര്‍ത്തിയാക്കാനും കോടതി നിര്‍ദേശിച്ചു.
Next Story

RELATED STORIES

Share it