thrissur local

ടാറിങിലെ അപാകത: അഷ്ടമിച്ചിറ-അമ്പഴക്കാട് റോഡിലെ യാത്ര ദുഷ്‌കരമായി

മാള: ടാറിങിലെ അപാകത കാരണം മെറ്റല്‍ ഇളകിയതിനെ തുടര്‍ന്ന് അഷ്ടമിച്ചിറ-അമ്പഴക്കാട് റോഡിലെ യാത്ര ദുഷ്‌കരമായി. മഴ തുടങ്ങുന്നതിന് ഏതാനും ദിവസങ്ങള്‍ മുന്‍പാണ് ഓടിച്ചിട്ടൊരു ടാറിംഗ് നടത്തിയത്. എന്നാല്‍ മതിയായ അളവില്‍ ടാര്‍ ചേര്‍ക്കാതിരുന്നതിനാല്‍ മെറ്റലെല്ലാം മണിക്കൂറുകള്‍ക്കുള്ളില്‍ ഇളകി മാറി. പിന്നീട് ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്ന കാഴ്ച പതിവായി. മഴയെത്തിയതോടെ പലയിടങ്ങളിലും കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. ഇതില്‍ വെള്ളം കെട്ടികിടന്ന് വാഹനങ്ങള്‍ പോകുമ്പോള്‍ കാല്‍നടയാത്രക്കാരുടെ ദേഹത്ത് ചെളിവെള്ളം തെറിക്കുന്നതായും പരാതിയുണ്ട്. പ്രതിഷേധം കനത്തതോടെ കരാറുകാരന്‍ ജോലിക്കാരെ നിര്‍ത്തി റോഡില്‍ ഇളകികിടന്നിരുന്ന മെറ്റല്‍ വശങ്ങളിലേക്ക് അടിച്ചുകൂട്ടി തടിതപ്പി. ടാറിംഗ് വിലയിരുത്താനോ പരാതി പരിഹരിക്കാനോ അധികൃതരാരും എത്തിയിരുന്നില്ലെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി. വിഷയം സംബന്ധിച്ച് ഒട്ടേറെ പേര്‍ ഒപ്പിട്ട പരാതി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും വകുപ്പ് മന്ത്രിയ്ക്കും നല്‍കിയതായി നാട്ടുകാര്‍ പറഞ്ഞു. വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും മഴക്കാലം കഴിഞ്ഞാല്‍ വീണ്ടും ടാറിംഗ് നടത്താനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുമുണ്ടെന്ന് പൊതുമരാമത്ത് അസിസ്റ്റന്റ് എന്‍ജിനീയര്‍ ജെറീന പറഞ്ഞു. അതേസമയം ഇളകിയ മെറ്റല്‍ പശ ഉപയോഗിച്ച് ഒടിച്ച് ഒരു പറ്റം യുവാക്കള്‍ റോഡിന്റെ ദൈന്യതയില്‍ പ്രതിഷേധമറിയിച്ചു.
Next Story

RELATED STORIES

Share it