ernakulam local

ടാര്‍ കാണാതായ സംഭവം: ഭരണപക്ഷവും പ്രതിപക്ഷവും ധര്‍ണ നടത്തി

മൂവാറ്റുപുഴ: നഗരസഭയിലെ ടാര്‍ കാണാതായ സംഭവത്തില്‍ നടപടിയുണ്ടാവാത്തതില്‍ പ്രതിഷേധിച്ച് ഭരണപക്ഷവും പ്രതിപക്ഷവും ധര്‍ണ നടത്തി.
ടാര്‍ കാണാതായ സംഭവത്തില്‍ ഉത്തരവാദികളായ നഗരസഭയിലെ ഉദ്യോഗസ്ഥരെയും കരാറുകാരെയും സംരക്ഷിക്കുന്നതായി ആരോപിച്ചായിരുന്നു പ്രതിപക്ഷമായ യുഡിഎഫിന്റെ സമരം.
നഗരസഭാ ഓഫിസിനുമുന്നില്‍ നടത്തിയ ധര്‍ണ കെപിസിസി അംഗം എ മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് കണ്‍വീനര്‍ കെ എം അബ്ദുല്‍ മജീദ്, കെ എ അബ്ദുല്‍ സലാം, സി എം ഷുക്കൂര്‍, റോയിപോള്‍, പി എം ഏലിയാസ്, പി എസ് എ ലത്തീഫ്, ഷൈല അബ്ദുല്ല, പ്രമീള ഗിരീഷ്‌കുമാര്‍ സംസാരിച്ചു.
ടാര്‍ കാണാതായ സംഭവത്തില്‍ പോലിസില്‍ പരാതി നല്‍കിയെങ്കിലും കുറ്റക്കാരെ സംരക്ഷിക്കുന്നതില്‍ പ്രതിഷേധിച്ചായിരുന്നു ഭരണകക്ഷിയായ എല്‍ഡിഎഫിന്റെ സമരം. പോലിസ് സ്‌റ്റേഷനിലേക്ക് കൗണ്‍സിലര്‍മാര്‍ മാര്‍ച്ച് നടത്തി. ധര്‍ണ സിപിഎം നേതാവ് പി എം ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു.
നഗരസഭാ ചെയര്‍പേഴ്‌സന്‍ ഉഷ ശശിധരന്‍, എം എ സഹീര്‍, വൈസ് ചെയര്‍മാന്‍ പി കെ ബാബുരാജ്, ഉമാമത്ത് സലീം, രാജി ദിലീപ്, സി എം സീതി, പി വൈ നൂറുദ്ദീന്‍ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it