Kollam Local

ടാങ്കര്‍ ലോറിയും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് ഒമ്പത് പേര്‍ക്ക് പരിക്ക്

ചവറ : ദേശീയപാതയില്‍ ടാങ്കര്‍ലോറിയും കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസും കൂട്ടിയിടിച്ച് ഒമ്പതുപേര്‍ക്ക് പരിക്കേറ്റു.
കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ ചേര്‍ത്തല മരുതൂര്‍വട്ടം അന്നവെളിയില്‍ സിജിമോന്‍ ജോസഫ് (37), ബസ് യാത്രികരായ ഹരിപ്പാട് നടുവണ്ണൂര്‍ സ്വദേശി ബിജി(33), ആലപ്പുഴ രശ്മി സദനത്തില്‍ ശ്രീനിധി(22 ),കായംകുളം കീരിക്കാട് കൊട്ടിയൂര്‍ പത്തിയൂര്‍ വെസ്റ്റ് കുഴുവീട്ടില്‍ ലളിത(60), ഇവരുടെ മകള്‍ മഹേശ്വരി(43), ചവറ പന്മന ആക്കല്‍ മുല്ലശ്ശേരിയില്‍ വീട്ടില്‍  നിര്‍മല (53 ) ,തൃശ്ശൂര്‍ ചെറയാല്‍ ഹൗസ് ജോസ് പി ജോണ്‍ ,ലോറി ഡ്രൈവര്‍ നെടുമണ്‍കാവ് പനയമുട്ടം വിഷ്ണു നിവാസില്‍ വിഷ്ണു(30) ,ക്ലീനര്‍ തിരുവനന്തപുരം കൊച്ചുവേളി മാധവപുരം മൂലയില്‍ വീട്ടില്‍ സുരേന്ദ്രന്‍ (59) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ബിജി ജില്ലാ ആശുപത്രിയിലും മറ്റുള്ളവര്‍ നീണ്ടകര താലൂക്ക് ആശുപത്രിയിലും ചവറയിലെ സ്വകാര്യ ആശുപത്രിയിലും ചികില്‍സയിലാണ്.ബസ്സിന്റെ കമ്പികളിലും സീറ്റിലും ഇടിച്ച് തലയ്ക്കും പല്ലുകള്‍ക്കുമാണ്  പരിക്കേറ്റത്. ചിലര്‍ക്ക് കാലുകളിലും പരിക്കുണ്ട്. ഇന്നലെ വൈകീട്ട് മൂന്നോടെ കൊറ്റന്‍കുളങ്ങരയ്ക്ക് വടക്കുവശത്തായിരുന്നു അപകടം. പെട്രോളുമായി തിരുവനന്തപുരം പട്ടത്തുള്ള പമ്പിലേയ്ക്ക് പോകുന്നതിനിടയില്‍ എതിരേ വരികയായിരുന്ന കെഎസ്ആര്‍ടിസി ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയില്‍ ടാങ്കര്‍ ലോറിയുമായി  കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. അപകട വിവരമറിഞ്ഞ് ചവറ ഫയര്‍ഫോഴ്‌സ്,പോലിസ് ,ഹൈവേ  കണ്‍ട്രോള്‍ റൂം പോലിസ് എന്നിവരെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. കുടുങ്ങി കിടന്ന കെ എസ് ആര്‍ ടി സി ബസ് ഡ്രൈവറെ വാഹനം വെട്ടി പൊളിച്ചാണ് വെളിയില്‍ എടുത്തത്. അപകടത്തെ തുടര്‍ന്ന് റോഡില്‍ കിടന്ന വാഹനങ്ങളെ ക്രെയിന്‍ ഉപയോഗിച്ച് നീക്കം ചെയ്തു. ബസ് യാത്രികരായ മറ്റു ചിലര്‍ക്കും നിസ്സാര പരിക്കേറ്റിട്ടുണ്ട്.
Next Story

RELATED STORIES

Share it