Pathanamthitta local

ടാങ്കര്‍ ലോറിയില്‍ വെള്ളം നിറച്ചത് നാട്ടുകാര്‍ തടഞ്ഞു

റാന്നി: പമ്പാ നദിയില്‍ നിന്നും ടാങ്കര്‍ ലോറിയില്‍ വെള്ളം നിറയ്ക്കുന്നത് നാട്ടുകാര്‍ തടഞ്ഞു. കാവുങ്കല്‍ ക്രഷറിന്റെ ടാങ്കര്‍ ലോറിയാണ് കഴിഞ്ഞ കുറെ ദിവസങ്ങളിലായി മുക്കം കോസ് വേയില്‍ വാഹനം ഇട്ട് പമ്പാനദിയില്‍ നിന്ന് വെള്ളം കടത്തിക്കൊണ്ടിരുന്നത്. പമ്പാനദിയില്‍ നിന്ന് കാര്‍ഷിക ആവശ്യങ്ങള്‍ക്കല്ലാതെ വന്‍തോതില്‍ വെള്ളം കൊണ്ട് പോകുവാന്‍ അനുമതി ഇല്ലാതിരിക്കെയാണ് എം-സാന്‍ഡ് നിര്‍മ്മാണത്തിനായി വെള്ളം കൊണ്ടു പൊയ്‌ക്കൊണ്ടിരുന്നത്. 15000  ലിറ്റര്‍ വെള്ളം കൊണ്ട് പോകാവുന്ന ടാങ്കര്‍ ലോറിയില്‍ ഏകദേശം 30എച്ച്പിയുള്ള മോട്ടോര്‍പാലത്തിന് മധ്യേ ഭാഗത്ത് വച്ചാണ് വെള്ളം നദിയില്‍ നിന്ന് ലോറിയിലേക്ക് പമ്പ് ചെയ്തത്. മോട്ടോര്‍ ഓണാക്കുമ്പോള്‍ പാലവും കുടുങ്ങുവാന്‍ തുടങ്ങിയതോടെയാണ് നാട്ടുകാര്‍ സംഘടിച്ചത്. പലതവണ നാട്ടുകാര്‍ താക്കീത് നല്‍കിയിട്ടും വീണ്ടും പാലത്തില്‍ മോട്ടോര്‍ ഉപയോഗിച്ചതോടെ ജനപ്രതിനിധികളും നാട്ടുകാരും ചേര്‍ന്ന് വാഹനം തടഞ്ഞ് കൊടികുത്തി. റാന്നി താലൂക്കിലെ എല്ലാ ക്രഷറുകളും പമ്പാനദിയില്‍ നിന്നുമാണ് വെള്ളം വാഹനത്തില്‍ കൊണ്ടു പോകുന്നത്. പമ്പാനദിയില്‍ വടശേരിക്കരക്ക് സമീപം മുണ്ടപ്ലാക്കല്‍ പടിയില്‍ നിന്നും കണ്ണന്താനം ക്രഷറിലേക്ക് രണ്ടു ടാങ്കര്‍ ലോറികള്‍ എല്ലാ സമയത്തും വെള്ളം കൊണ്ടു പോകുന്നുണ്ട്. നാട്ടുകാര്‍ തടഞ്ഞകാവുങ്കല്‍ ക്രഷറിന്റെ ടാങ്കര്‍ ലോറി പെരുനാട് പോലീസ് കസ്റ്റഡിയില്‍ എടുത്തു.
Next Story

RELATED STORIES

Share it