ടാങ്കര്‍ ലോറിയില്‍ കാറിടിച്ച് ദമ്പതികള്‍ മരിച്ചു
BY Sumeera SMR16 Nov 2015 3:56 AM GMT
Sumeera SMR16 Nov 2015 3:56 AM GMT
മഞ്ചേശ്വരം: നിര്‍ത്തിയിട്ട ടാങ്കര്‍ലോറിയുടെ പിറകില്‍ കാറിടിച്ച് ദമ്പതികള്‍ മരിച്ചു. ഇവരുടെ കൂടെ കാറില്‍ യാത്ര ചെയ്ത അഞ്ചു പേര്‍ക്കു ഗുരുതരമായി പരിക്കേറ്റു. ബന്തിയോട് ഹേരൂരിലെ ഉമേഷ് മയ്യ(65), ഭാര്യ ശാരദ(62) എന്നിവരാണു മരിച്ചത്. മക്കളായ സംഗീത, മന്വിത, ബന്ധുക്കളായ ശോഭ, ചിദാനന്ദ മയ്യ, പാര്‍വതി എന്നിവരെ സാരമായ പരിക്കുകളോടെ മംഗലാപുരത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് അഞ്ചോടെ വാമഞ്ചൂര്‍ ചെക്പോസ്റ്റിലാണ് അപകടം. ഉമേഷ് മയ്യയും കുടുംബവും മംഗലാപുരത്തു നിന്നു ബന്തിയോട്ടേക്ക് വരുന്നതിനിടെ ഇവര്‍ സഞ്ചരിച്ച കാര്‍ ചെക്പോസ്റ്റിനു സമീപം അലക്ഷ്യമായി നിര്‍ത്തിയിട്ട ടാങ്കര്‍ലോറിക്കു പിറകില്‍ ഇടിക്കുകയായിരുന്നു. ഉമേഷ് മയ്യയും ശാരദയും മംഗലാപുരത്തെ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണു മരിച്ചത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. ചെക്പോസ്റ്റില്‍ പരിശോധനയ്ക്കായി വരുന്ന ടാങ്കര്‍ ലോറികളടക്കമുള്ള വാഹനങ്ങള്‍ റോഡരികില്‍ അലക്ഷ്യമായി നിര്‍ത്തിയിടുന്നതു കാരണം ഇവിടെ അപകടം നിത്യസംഭവമാണ്. കഴിഞ്ഞ മാസമാണ് ബൈക്ക് യാത്രക്കാരനായ യുവാവ് നിര്‍ത്തിയിട്ട ലോറിയില്‍ ഇടിച്ച് ദാരുണമായി മരിച്ചത്.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT