kannur local

ടാഗൂര്‍ വിദ്യാനികേതന്‍ സ്‌കൂള്‍ പ്രവേശനം നറുക്കെടുപ്പിലൂടെ നടത്തണമെന്ന് ഹൈക്കോടതി

തളിപ്പറമ്പ്: തളിപ്പറമ്പ് ടാഗൂര്‍ വിദ്യാനികേതന്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്രവേശനം നറുക്കെടുപ്പിലൂടെ നടത്തണമെന്ന് ഹൈക്കോടതി. പ്രവേശനത്തിന് അപേക്ഷ നല്‍കിയ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. സ്‌കൂളില്‍ നടത്തിവരുന്ന പ്രവേശന പരീക്ഷയെ ചൊല്ലിയുള്ള തര്‍ക്കത്തെതുടര്‍ന്ന് ഇത്തവണ അഞ്ച്, എട്ട് ക്ലാസുകളിലേക്ക് മെയ് ആദ്യവാരം നേരിട്ടാണ് അപേക്ഷ സ്വീകരിച്ചത്. എന്നാല്‍ കുട്ടികളുടെയും രക്ഷിതാക്കളുടെയും തിക്കും തിരക്കുംമൂലം പ്രവേശനം തടസ്സപ്പെട്ടു.
സര്‍ക്കാര്‍ സ്‌കൂളുകളില്‍ അപേക്ഷിക്കുന്ന എല്ലാവരെയും ചേര്‍ക്കണമെന്നാണു നിയമം. എന്നാല്‍ ടാഗൂറില്‍ അഞ്ച്, എട്ട് ക്ലാസുകളിലേക്ക് 245 കുട്ടികളാണ് അപേക്ഷ നല്‍കിയത്. ഇത്രയും വിദ്യാര്‍ഥികളെ ഉള്‍ക്കൊള്ളാന്‍ ഇവിടെ സൗകര്യമില്ലാത്തതിനാലാണ് പ്രവേശനം അനിശ്ചിതത്തിലായത്. ടാഗൂര്‍ സ്‌കൂളില്‍ പ്രവേശനം ലഭിക്കുമെന്ന പ്രതീക്ഷയില്‍ നിരവധി വിദ്യാര്‍ഥികളാണ് ടിസി വാങ്ങി കാത്തിരുന്നത്. നിയമക്കുരുക്ക് മുറുകിയതോടെ അഞ്ചാം ക്ലാസില്ലാതെയാണ് ഇന്നലെ സ്‌കൂള്‍ തുറന്നതും പ്രവേശനോല്‍സവം നടന്നതും. അതേസമയം സ്‌കൂളില്‍ അപേക്ഷ നല്‍കി പ്രവേശനത്തിന് കാത്തുനില്‍ക്കുന്ന 50ഓളം കുട്ടികള്‍ ഇന്നലെ രാവിലെ പഠനം തങ്ങളുടെ മൗലിക അവകാശം എന്നെ—ഴുതിയ പ്ലക്കാര്‍ഡുമേന്തി പ്രവേശന സമരം നടത്തിയിരുന്നു.
കേരളത്തിലെ എല്ലാ സ്‌കൂളുകളിലും ആവേശത്തോടെ പ്രവേശനോല്‍സവം നടക്കുമ്പോഴാണ്, കലക്്ടറുടെ നേതൃത്വം നല്‍കുന്ന സമിതിക്കു കീഴിലുള്ള ടാഗൂര്‍ വിദ്യാനികേതനില്‍ വിദ്യാര്‍ഥികള്‍ പ്രവേശന സമരം നടത്തിയത്.
പ്രവേശനം സംബന്ധിച്ച കോടിത ഉത്തരവ് ഇന്നു ലഭിച്ചശേഷം അടുത്ത ദിവസം തന്നെ നറുക്കെടുപ്പിലൂടെ കുട്ടികളെ പ്രവേശിപ്പിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് തളിപ്പറമ്പ് ഡിഇഒ കെ രാധാകൃഷ്ണന്‍ അറിയിച്ചു.
Next Story

RELATED STORIES

Share it