kozhikode local

ടാക്‌സി ഓട്ടം വിളിച്ച് പണം നല്‍കാതെ മുങ്ങുന്ന യുവാവ് പിടിയില്‍

കോഴിക്കോട്: ടാക്‌സി ദീര്‍ഘദൂര ഓട്ടം വിളിച്ച്് പണം നല്‍കാതെ മുങ്ങുന്ന യുവാവ് പിടിയില്‍. അടിവാരം നൂറാം തോട് സ്വദേശി ജിന്റോ ബാബുവാണ് പിടിയിലായത്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ കോട്ടയത്തു നിന്നും ടാക്‌സി വിളിച്ച് കോഴിക്കോട് വന്ന് നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറായ സുഹൃത്തുണ്ടെന്നു പറഞ്ഞ് ഹോസ്പിറ്റലിലേക്കു കയറി മറ്റൊരു വഴിയിലൂടെ കടന്നുകളഞ്ഞതിന് ടാക്‌സി ഡ്രൈവര്‍ നല്‍കിയ പരാതിയില്‍ നടക്കാവ് പോലിസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. നോര്‍ത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ പ്രിഥ്വിരാജിന് ലഭിച്ച രഹസ്യവിവരത്തെതുടര്‍ന്ന് നടക്കാവ് ഇന്‍സ്‌പെക്ടര്‍ ടി കെ അഷ്‌റഫിന്റെ നേതൃത്വത്തില്‍ എസ് ഐ രാഘവനും സംഘവുമാണ് അറസ്റ്റ് ചെയ്തത്. തൃശൂര്‍, കോട്ടയം, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളില്‍ സമാന രീതിയില്‍ ടാക്‌സി െൈഡ്രവര്‍മാരെ കബളിപ്പിച്ചതായി പ്രതി സമ്മതിച്ചു. ഈ മാസം 20ന് കോഴിക്കോട്ടെ ഒരു ട്രാവല്‍സിലെ ഡ്രൈവേഴ്‌സ് റൂമില്‍ നിന്ന് പണം മോഷ്ടിച്ചതും താനാണെന്ന് പ്രതി സമ്മതിച്ചു. ഈ കേസിന്റെ അന്വേഷണത്തിനിടയിലാണ് പ്രതിയെകുറിച്ച് സൂചന ലഭിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ ട്രാവല്‍സുകളില്‍ ഡ്രൈവറായി പ്രതി ജോലി ചെയ് തിട്ടുണ്ട്. ഈ പരിചയം വച്ചാണ് പലതട്ടിപ്പുകളും. മുമ്പ് അങ്കമാലി സ്വദേശിയുടെ ടാക്‌സി അങ്കമാലിയില്‍ നിന്ന് മൂന്നാറിലേക്കു ഓട്ടംവിളിച്ച് അവിടെ നിന്നും ടാക്‌സിയുമായി കടന്നുകളഞ്ഞിരുന്നു. മഞ്ചേരിയില്‍ നിന്ന് നെടുമ്പാശേരിയിലേക്കും കോട്ടയത്തു നിന്ന് താമരശ്ശേരിയിലേക്കും മറ്റും ടാക്‌സി വിളിച്ച്് ലക്ഷ്യസ്ഥാനത്തെത്തിപ്പോള്‍ പണം നല്‍കാതെ മുങ്ങിയതായും ഇയാള്‍ക്കെതിരേ പരാതിയുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പരിചയം നടിച്ച് പണവും ഫോണ്‍വിളിക്കാന്‍ മൊബൈലും വാങ്ങി മുങ്ങിയതായും പരാതികളുണ്ട്. ചെന്നൈയില്‍ നിന്ന് മോഷ്ടിച്ച ബൈക്കുമായി തൃശൂരില്‍ പിടിക്കപ്പെട്ട്്് ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. #േഅന്വേഷണ സംഘത്തില്‍ എഎസ്‌ഐ അനില്‍കുമാര്‍, സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ ഷബീര്‍, സിവില്‍ പോലിസ് ഓഫിസര്‍മാരായ ഹാദില്‍, കെ വിനോദ് എന്നിവരുമുണ്ടായിരുന്നു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
Next Story

RELATED STORIES

Share it