Kottayam Local

ടയര്‍ മോഷ്ടണം; പ്രതിയുമായി തെളിവെടുപ്പു നടത്തി

പൊന്‍കുന്നം: നിര്‍ത്തിയിട്ട ലോറി ജാക്കി കൊണ്ടു പൊക്കി നിര്‍ത്തി ടയറുകള്‍ ഡിസ്‌കുള്‍പ്പടെ മോഷ്ടിച്ച സംഘത്തലവനുമായെത്തി പോലിസ് തെളിവെടുത്തു. കമ്പം ഗൂഡല്ലൂര്‍ ഗാന്ധിഗ്രം കോളനി അക്ബര്‍ അലിയുമായെത്തി(28)യാണ് തെളിവെടുപ്പു നടത്തിയത്. മോഷണ സംഘത്തിലെ മറ്റു രണ്ടുപേര്‍ ഒളിവിലാണ്. പച്ചക്കറിയുമായി പോവുന്ന വഴിയില്‍ ലോറികള്‍ നിര്‍ത്തിട്ടിരിക്കുന്നത് കണ്ടിരുന്നു. രാത്രിയില്‍ പിക്കപ്പുമായെത്തി മോഷ്ടിക്കുകയായിരുന്നു.മോഷണ മുതല്‍ കൊടുത്തതു സംബന്ധിച്ചു വ്യക്തമായ വിവരം ലഭിച്ചിട്ടില്ലെന്ന് എസ്‌ഐ എ സി മനോജ് കുമാര്‍ പറഞ്ഞു.മോഷണവുമായി ബന്ധപ്പെട്ട് അക്ബര്‍ അലിയെ എറണാകുളം ജില്ലയിലെ കാലടി പോലിസ് പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് പൊന്‍കുന്നം കേസിന് തുമ്പുണ്ടായത്.പൊന്‍കുന്നം പാലാ റോഡില്‍ ഒന്നാംമൈലിന്‍ തടിമില്ലില്‍ പാര്‍ക്ക് ചേയ്തിരുന്ന ലോറികളുടെ ഡിസ്‌കുള്‍പ്പടെ 10 ടയറുകളാണ്. സപ്തംബര്‍ 22ന് പുലര്‍ച്ചെയാണ് മോഷണം നടന്നത്.
ഒന്നാം മൈല്‍ മാണാക്കുഴിയില്‍ ടിംമ്പേഴ്‌സ് ഫിലിപ്പിന്റെ (അന്തു) ഉടമസ്ഥതയിലുള്ള ലോറികളിലെ ടയറുകളാണു മോഷണം പോയത്. രണ്ടു ലോറികളും പിന്‍വശം ജാക്കി വച്ച് ഉയര്‍ത്തിയ നിലയിലായിരുന്നു. രാവിലെ ലോറികള്‍ എടുക്കാന്‍ എത്തിയ തൊഴിലാളികളാണ് ടയറുകള്‍ ഇല്ലാതെ ലോറികള്‍ കിടക്കുന്നത് കണ്ടത്. വിവരം അറിഞ്ഞെത്തിയ ലോറി ഉടമ അന്തു വിശദമായ പരിശോധന നടത്തി. ഗോഡൗണിന്റെ വാതില്‍ തകര്‍ത്ത് അതിലുണ്ടായിരുന്ന നാലു ടയറുകളും ടിപ്പറില്‍ ഫിറ്റ് ചെയ്ത സ്പിക്കര്‍ ഉള്‍പ്പടെ സ്റ്റീരിയോയും മോഷണം പോയതായി കാണപ്പെട്ടു. ഓട്ടം കഴിഞ്ഞ് വൈകീട്ട് കൊണ്ടിട്ടാതായിരുന്നു ലോറികള്‍.
Next Story

RELATED STORIES

Share it