Flash News

ഞായറാഴ്ച സമരത്തില്‍ പങ്കെടുക്കില്ല : പമ്പുടമകള്‍



കൊച്ചി: ഞായറാഴ്ചകളില്‍ പമ്പുകള്‍ അടച്ചിട്ടുള്ള സമരത്തില്‍ കേരള സ്‌റ്റേറ്റ് പെട്രോളിയം ട്രേഡേഴ്‌സ് അസോസിയേഷന്‍ പങ്കെടുക്കില്ല. ആലുവയില്‍ ചേര്‍ന്ന അസോസിയേഷന്‍ പൊതുയോഗമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. അസോസിയേഷന്റെ കീഴിലുള്ള 1200ല്‍പരം പമ്പുകളും സാധാരണപോലെ തുറന്നു പ്രവര്‍ത്തിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. സാധാരണ ജനങ്ങള്‍ക്ക് ഏറ്റവും അധികം ഇന്ധന ഉപയോഗം ഞായറാഴ്ചകളിലാണെന്നിരിക്കേ ആ ദിവസം പമ്പുകള്‍ അടച്ചിടുന്നത് പൊതുജനത്തെ പ്രതികൂലമായി ബാധിക്കുമെന്നതിനാലാണ് ഇത്തരമൊരു സമരത്തില്‍ പങ്കുചേരാത്തതെന്ന് ഭാരവാഹികള്‍ പറഞ്ഞു. പെട്രോളിയം ഡീലര്‍മാരുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിന് പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കാത്ത സമരരീതികള്‍ ആവിഷ്‌കരിക്കും. ലീഗല്‍ മെട്രോളജിയും മറ്റു വകുപ്പ് ഉദ്യോഗസ്ഥരും അനാവശ്യമായി ശല്യം ചെയ്യുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്നത് തുടര്‍ന്നാല്‍ ശക്തമായി പ്രതികരിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
Next Story

RELATED STORIES

Share it