ഞായറാഴ്ച പെട്രോള്‍ പമ്പുകള്‍ അടച്ചിടരുതെന്ന് കേന്ദ്രം
BY fousiya sidheek21 April 2017 2:28 AM GMT
fousiya sidheek21 April 2017 2:28 AM GMT
ന്യൂഡല്‍ഹി: ഞായറാഴ്ച പെട്രോള്‍ പമ്പുകള്‍ അടച്ചിടരുതെന്ന് പമ്പുടമകളോട് പെട്രോളിയം മന്ത്രാലയം ആവശ്യപ്പെട്ടു. പമ്പുകള്‍ അടച്ചിടുന്നത് പൊതുജനങ്ങള്‍ക്ക് അസൗകര്യം സൃഷ്ടിക്കും. ആഴ്ചയില്‍ ഒരുദിവസം ഇന്ധനം ഉപയോഗിക്കുന്നതില്‍നിന്ന് വിട്ടുനില്‍ക്കണമെന്നാണ് ജനങ്ങളോട് പ്രധാനമന്ത്രി നരേന്ദ്രമോദി മന് കീ ബാത്ത് പരിപാടിയിലൂടെ ആവശ്യപ്പെട്ടത്. എന്നാലത് പെട്രോള്‍ പമ്പുകള്‍ ഞായറാഴ്ച അടച്ചിടാനുള്ള ആഹ്വാനമല്ലെന്നും മന്ത്രാലയം വ്യക്തമാക്കി.തമിഴ്നാട്, കേരളം, പുതുച്ചേരി, ആന്ധ്രപ്രദേശ്, തെലങ്കാന, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെ പെട്രോള്‍ പമ്പ് ഉടമകളാണ് ഞായറാഴ്ച പമ്പുകള്‍ അടച്ചിടാന്‍ തീരുമാനിച്ചത്. ഞായറാഴ്ച പെട്രോള്‍ പമ്പുകള്‍ അടച്ചിടില്ലെന്ന് ഓള് ഇന്ത്യാ പെട്രോളിയം ഡീലേഴ്സ് അസോസിയേഷന് നേരത്തേ അറിയിച്ചിരുന്നു. ഒരു ചെറുവിഭാഗം ഉടമകള്‍ ഞായറാഴ്ചകളില്‍ പെട്രോള്‍ പമ്പുകള്‍ അടച്ചിടുന്നതിനെ പെട്രോളിയം മന്ത്രാലയം അനുകൂലിക്കുന്നില്ലെന്നും വകുപ്പു മന്ത്രി ധര്‍മേന്ദ്ര പ്രധാന് ട്വിറ്ററില്‍ കുറിച്ചു.
Next Story
RELATED STORIES
ലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല ആക്രമണത്തിന് മറുപടിയെന്ന്
17 April 2024 6:22 PM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMT