Flash News

'ഞാന്‍ ഹാദിയ' ഡോക്യുമെന്ററി പ്രകാശനം നാളെ



കോഴിക്കോട്: ഹാദിയ നേരിടുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങളും പീഡനങ്ങളും മുഖ്യപ്രമേയമായ 'ഞാന്‍ ഹാദിയ'  (ക മാ ഒമ റശ്യമ)ഡോക്യുമെന്ററി നാളെ വൈകീട്ട് 4.00ന് കെ പി കേശവമേനോന്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ അമിത്‌സെന്‍ ഗുപ്ത പ്രകാശനം ചെയ്യും. എന്‍സിഎച്ച്ആര്‍ഒ കേരള ചാപ്റ്റര്‍ നിര്‍മിച്ച ഡോക്യുമെന്ററി ഗോപാല്‍ മേനോനാണ് സംവിധാനം ചെയ്തത്. വിളയോടി ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും. എ വാസു, പോപുലര്‍ ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് കെ എച്ച് നാസര്‍, ഗോപാല്‍ മേനോന്‍, ദിവ്യഭാരതി (ഡോക്യുമെന്ററി സംവിധായിക), വി ആര്‍ അനൂപ് (രാജീവ്ഗാന്ധി സ്റ്റഡി സര്‍ക്കിള്‍, ന്യൂഡല്‍ഹി), നിഷ പൊന്തത്തില്‍, ടി കെ അബ്ദുസ്സമദ്, കെ പി ഒ റഹ്മത്തുല്ല പങ്കെടുക്കും.
Next Story

RELATED STORIES

Share it