Flash News

ഞാന്‍ മുജാഹിദല്ല, ലീഗുകാരന്‍: ഇടി

ഞാന്‍ മുജാഹിദല്ല, ലീഗുകാരന്‍: ഇടി
X


കോഴിക്കോട്: താന്‍ മുജാഹിദല്ലെന്നും മുസ്‌ലിം ലീഗുകാരനാണെന്നും ഇടി മുഹമ്മദ് ബഷീര്‍. സലഫിസം തീവ്രവാദമാണെന്ന പ്രചാരണം തികച്ചും തെറ്റാണ്. ഈ വിഷയത്തില്‍ സമസ്ത വിഭാഗങ്ങളുമായുണ്ടായ തര്‍ക്കങ്ങള്‍ പരസ്പരം പറഞ്ഞു തീര്‍ത്തിട്ടുണ്ടെന്നും മുഹമ്മദ് ബഷീര്‍ പറയുന്നു. അതേസമയം, മുസ്‌ലിം ലീഗിന്റെ പൊതുവേദിയില്‍ എവിടെയും പോപുലര്‍ ഫ്രണ്ട് എന്ന സംഘടനയില്ലെന്നു പറഞ്ഞ മുഹമ്മദ് ബഷീര്‍ താന്‍ മുജാഹിദാണെന്ന രീതിയിലുള്ള പ്രചരണത്തിനു പിന്നിലെ കാരണം അറിയില്ലെന്നും പറയുന്നു. ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് മുഹമ്മദ് ഇക്കാര്യം പറഞ്ഞത്. നേരത്തേ തൗഹീദാണ് ശരിയായ നവോത്ഥാനമുണ്ടാക്കിയതെന്നും കേരളത്തിലെ മുസ്‌ലിംകളില്‍ പുരോഗമനമുണ്ടാക്കിയതും തൗഹീദ് പരിചയപ്പെടുത്തിയതും മുജാഹിദുകളാണെന്നും ഇടി പറഞ്ഞിരുന്നു. ഇതിനെതിരേ രൂക്ഷമായ പ്രതികരണവുമായി സമസ്ത രംഗത്തെത്തുകയും ചെയ്തിരുന്നു.

[related]
Next Story

RELATED STORIES

Share it