ഞാന്‍ മനുഷ്യനാണ്; മോദിക്ക് മറുപടിയുമായി രാഹുല്‍

ന്യൂഡല്‍ഹി: ഗുജറാത്തിലെ വിലക്കയറ്റവുമായി ബന്ധപ്പെട്ട് തന്റെ ട്വീറ്റിലുണ്ടായ തെറ്റിനെ പരിഹസിച്ച ബിജെപിയെ പരിഹസിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. താന്‍ നരേന്ദ്രഭായിയെ പോലെ അല്ല, മനുഷ്യനാണെന്നായിരുന്നു രാഹുലിന്റെ പ്രതികരണം. ഗുജറാത്ത് ഉത്തരം ആവശ്യപ്പെടുന്നു എന്ന തന്റെ ട്വിറ്റര്‍ കാംപയിനില്‍ കുറിച്ച 2014 മുതല്‍ ഗുജറാത്തിലുണ്ടായ വിലക്കയറ്റവുമായി ബന്ധപ്പെട്ട് ചോദ്യത്തിലെ ശതമാനക്കണക്കില്‍ വന്ന തെറ്റ് ചൂണ്ടിക്കാട്ടി ബിജെപി രാഹുലിനെതിരേ പരിഹാസവുമായി രംഗത്തെത്തിയിരുന്നു. ഇതിനു മറുപടിയായാണ് താന്‍ മനുഷ്യനാണെന്നു ട്വിറ്ററില്‍ കുറിച്ചത്. എന്റെ എല്ലാ ബിജെപി സുഹൃത്തുക്കള്‍ക്കും വേണ്ടി: നരേന്ദ്ര ഭായിയില്‍നിന്ന് വ്യത്യസ്തമായി ഞാന്‍ മനുഷ്യനാണ്. നാം ചിലപ്പോഴൊക്കെ തെറ്റുകള്‍ ചെയ്യാറുണ്ട്. തെറ്റ് ചൂണ്ടിക്കാണിച്ചതിന് നന്ദി. അത് തുടരുക- രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
Next Story

RELATED STORIES

Share it