World

ഞാനൊരു മുസ്‌ലിം, നിങ്ങള്‍ എന്നെ വിശ്വസിക്കുമോ?

ഞാനൊരു മുസ്‌ലിം, നിങ്ങള്‍ എന്നെ വിശ്വസിക്കുമോ?
X
muslim

പാരിസ്: ഫ്രഞ്ച് തലസ്ഥാനത്ത് കഴിഞ്ഞയാഴ്ച സ്‌ഫോടനവും വെടിവയ്പുമുണ്ടായ പ്ലാസ് ദി ലാ റിപബ്ലിക്കില്‍ കൊല്ലപ്പെട്ടവരുടെ ദുഃഖാര്‍ഥരായ ബന്ധുക്കള്‍ പ്രാര്‍ഥനയോടെ ഒത്തുകൂടുന്നിടത്ത് ഒരാള്‍ കണ്ണുകെട്ടി നില്‍ക്കുന്നു.

സമീപം രണ്ടു കൈയെഴുത്ത് ബോര്‍ഡുകള്‍.
ഞാനൊരു മുസ്‌ലിം, എന്നാല്‍ ഞാനൊരു ഭീകരനാണെന്നാണ് ചിലര്‍ പറയുന്നത്. ഞാന്‍ നിങ്ങളെ വിശ്വസിക്കുന്നു, നിങ്ങളെന്നെ വിശ്വസിക്കുമോ? വിശ്വസിക്കുന്നുണ്ടെങ്കില്‍ എന്നെ ആലിംഗനം ചെയ്യൂ- ഇതാണ് ഒരു ബോര്‍ഡിലെ വാചകം. ആദ്യം ആരുമിത് കാര്യമാക്കിയില്ലെങ്കിലും പതിയെ പലരുടെയും ശ്രദ്ധ പതിയാന്‍ തുടങ്ങി. പിന്നീട് യുവാവിനു ചുറ്റും വന്‍ ജനക്കൂട്ടം. ചിലര്‍ വരിയായി നില്‍ക്കുന്നു, ആലിംഗനം ചെയ്യാന്‍. പലരും പൊട്ടിക്കരഞ്ഞ് യുവാവിനെ കെട്ടിപ്പിടിക്കുന്ന വീഡിയോരംഗം യൂട്യൂബില്‍ വൈറലായിട്ടുണ്ട്.
തന്നില്‍ വിശ്വാസമര്‍പ്പിച്ച എല്ലാവര്‍ക്കും നന്ദി, ഇതെല്ലാവര്‍ക്കുമുള്ള സന്ദേശമാണ്. മുസ്‌ലിമായ തനിക്ക് ഭീകരനാവാന്‍ സാധിക്കില്ല. ഞാനാരെയും കൊല്ലില്ല. ഭീകരന്‍ ഭീകരന്‍ മാത്രമാണ്. ഇസ്‌ലാം ആക്രമണങ്ങളെ നിരുല്‍സാഹപ്പെടുത്തുന്നു- രണ്ടാമത്തെ ബോര്‍ഡിലെ വാക്കുകളാണിത്. ഈ വര്‍ഷം ജനുവരിയില്‍ വിവാദ മാഗസിന്‍ ഷാര്‍ളി ഹെബ്ദോയ്ക്ക് നേരെ ആക്രമണമുണ്ടായ വേളയിലും സമാനസംഭവം പാരിസില്‍ നടന്നിരുന്നു.
Next Story

RELATED STORIES

Share it