Flash News

ഞാനിവിടെ കിടക്കും, കാശുള്ളവന്‍ രക്ഷപ്പെടും:പള്‍സര്‍ സുനി

ഞാനിവിടെ കിടക്കും, കാശുള്ളവന്‍ രക്ഷപ്പെടും:പള്‍സര്‍ സുനി
X
അങ്കമാലി: കാശുള്ളവന്‍ രക്ഷപ്പെടുമെന്നും താനിവിടെ കിടക്കുന്ന ലക്ഷണമാണ് കാണുന്നതെന്നും നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി. 'ഞാന്‍ ഇവിടെ കിടക്കും, കാശുള്ളവന്‍ രക്ഷപ്പെടും. അങ്ങനെയാണ് തന്റെ തോന്നല്‍'-സുനി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.



അതേസമയം, നടിയെ ആക്രമിച്ച കേസിലെ നിര്‍ണായ തെളിവായ ദൃശ്യങ്ങള്‍ നല്‍കണമെന്ന നടന്‍ ദിലീപിന്റെ ഹരജി കോടതി തള്ളി. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയാണ് ഹരജി തള്ളിയത്. കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങള്‍ പ്രതിഭാഗത്തിന് പരിശോധിക്കാന്‍ അവകാശമുണ്ടെന്നുമായിരുന്നു ഹരജിയില്‍ ദിലീപിന്റെ വാദം. എന്നാല്‍ ദൃശ്യങ്ങള്‍ നല്‍കുന്നത് നടിയുടെ സുരക്ഷയ്ക്കും സ്വകാര്യജീവിതത്തിനും ഭീഷണിയാണെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് കോടതി ദൃശ്യങ്ങള്‍ നല്‍കാനാവില്ലെന്ന് വ്യക്തമാക്കിയത്. വിചാരണ നടപടികള്‍ക്കായി കേസ് എറണാകുളം സെഷന്‍സ് കോടതിയിലേക്ക് മാറ്റി.
Next Story

RELATED STORIES

Share it