Flash News

നരണിപ്പുഴയില്‍ തോണി മറിഞ്ഞ് 6 മരണം

നരണിപ്പുഴയില്‍ തോണി മറിഞ്ഞ് 6 മരണം
X


പൊന്നാനി: ചങ്ങരംകുളത്തിന് സമീപം നരണിപ്പുഴയിലെ തോണിയപകടത്തില്‍ 6  കുട്ടികള്‍ മരിച്ചു.
ഒരു കുടുംബത്തില കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. നാല് പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളുമാണ് മരിച്ചത്.പ്രസീന(12), വൈഷ്ണ(15), ജെനീഷ(11), പൂജ(15), ആദിനാഥ്(14), ആദിദേവ്(8) എന്നിവരാണ് മരിച്ചത്. മുന്നുപേരെ രക്ഷപ്പെടുത്തി. തോണി തുഴഞ്ഞ വേലായുധന്‍, ശവഖി, ഫാത്തിമ എന്നിവരെയാണ് രക്ഷപ്പെടുത്തിയത്.


തിങ്കളാഴ്ച്ച വൈകിട്ട് അഞ്ചരയോടെയാണ് അപകടം. ഒന്‍പത് പേരാണ് അപകടത്തില്‍പെട്ടത്.  വേലായുധന്റെ വീട്ടിലേക്ക് വിരുന്ന് വന്ന കുട്ടികളുള്‍പ്പെടെയുള്ളവരാണ് അപകടത്തില്‍ പെട്ടത്. നരണിപ്പുഴയിലെയും പനമ്പാടിലെയും കുട്ടികളാണ് മരിച്ചവര്‍.
Next Story

RELATED STORIES

Share it