Flash News

ഞങ്ങള്‍ക്കും പറയാനുണ്ട്: Live Updates

ഞങ്ങള്‍ക്കും പറയാനുണ്ട്: Live Updates
X




തിരുവനന്തപുരം: എതിര്‍ശബ്ദങ്ങള്‍ ഇല്ലാതാക്കാനുള്ള ഹിന്ദുത്വ ഫാഷിസ്റ്റ് നീക്കങ്ങള്‍ക്കെതിരേ, 'ഞങ്ങള്‍ക്കും പറയാനുണ്ട്' എന്ന പ്രമേയത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന  മഹാസമ്മേളനത്തിന് അനന്തപുരിയില്‍ തുടക്കം. പാളയത്തു നിന്നുമാരംഭിച്ച ബഹുജനറാലിയില്‍ ജനലക്ഷങ്ങളാണ് അണിനിരന്നത്.


വൈകീട്ട് അഞ്ചിന് പുത്തരിക്കണ്ടം മൈതാനിയില്‍ നടക്കുന്ന പൊതുസമ്മേളനം പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഇ അബൂബക്കര്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം അധ്യക്ഷത വഹിക്കും. ഓള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് വക്താവ് മൗലാനാ സജ്ജാദ് നുഅ്മാനി, റിട്ട. ജസ്റ്റിസ് കൊല്‍സെ പാട്ടീല്‍ (പൂനെ), മൗലാനാ മഹ്ഫൂസുറഹ്മാന്‍ (ഓള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് സെക്രട്ടറി) വിശിഷ്ടാതിഥികളാവും. എംഎല്‍എമാരായ കെ മുരളീധരന്‍, പി സി ജോര്‍ജ്, മുന്‍മന്ത്രി എ നീലലോഹിതദാസന്‍ നാടാര്‍, ഭാസുരേന്ദ്രബാബു (മാധ്യമ നിരീക്ഷകന്‍), എന്‍ പി ചെക്കുട്ടി (തേജസ്), എ വാസു (എസ്ഡിടിയു), അഡ്വ. ജയിംസ് ഫെര്‍ണാണ്ടസ് (ലത്തീന്‍ കത്തോലിക്ക ഐക്യവേദി), മൗലാനാ ഈസ ഫാളില്‍ മമ്പഈ (ഓള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍), വിളയോടി ശിവന്‍കുട്ടി (എന്‍സിഎച്ച്ആര്‍ഒ), എം കെ മനോജ്കുമാര്‍ (എസ്ഡിപിഐ), എ എസ് സൈനബ (നാഷനല്‍ വിമന്‍സ് ഫ്രണ്ട്), കെ എ മുഹമ്മദ് ഷമീര്‍ (കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ), ഗോപാല്‍ മേനോന്‍ (ഡോക്യുമെന്ററി സംവിധായകന്‍), വര്‍ക്കല രാജ് (പിഡിപി), കായിക്കര ബാബു (മുസ്‌ലിം കോഓഡിനേഷന്‍ കമ്മിറ്റി), പ്രഫ. അബ്ദുല്‍ റഷീദ് (മെക്ക), പോപുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി മുഹമ്മദ് ബഷീര്‍, നേതാക്കളായ കരമന അശ്‌റഫ് മൗലവി, കെ എച്ച് നാസര്‍, എം കെ അശ്‌റഫ്, എ അബ്ദുല്‍സത്താര്‍, പി കെ അബ്ദുല്‍ലത്തീഫ് തുടങ്ങിയവര്‍ പങ്കെടുക്കും.



























Updates...

[related]
Next Story

RELATED STORIES

Share it