Alappuzha local

ഞങ്ങള്‍ക്കും പറയാനുണ്ട്‌ : പോപുലര്‍ഫ്രണ്ട് ജില്ലാ വാഹനപ്രചാരണ ജാഥ സമാപിച്ചു



ചാരുംമൂട്: ഞങ്ങള്‍ക്കും പറയാനുണ്ട് എന്ന പ്രമേയവുമായി പോപുലര്‍ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ജനമാഹാസമ്മേളനത്തിന്റെ പ്രചാരണാര്‍ഥം പോപുലര്‍ഫ്രണ്ട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വാഹന ജാഥ ചാരുംമൂട്ടില്‍ സമാപിച്ചു. സമാപന സമ്മേളനം സംസ്ഥാന പ്രതിനിധി അബ്ദുല്‍ മജീദ് ഖാസിമി ഉദ്ഘാടനം ചെയ്തു. ഫാഷിസത്തിന്റെ സുഖകരമായ വളര്‍ച്ചയ്ക്ക് വിഘാതം സൃഷ്ടിക്കുന്നത് കൊണ്ടാണ് പോപുലര്‍ഫ്രണ്ടിനെതിരേ സംഘപരിവാര്‍ ഭരണകൂടം പടയൊരുക്കം നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. അരികുവല്‍ക്കരിക്കപ്പെട്ടവരോടൊപ്പം നിലകൊള്ളുന്നതുകൊണ്ടും ആര്‍എസ്എസ് ഭീകരതയെ പ്രതിരോധിക്കുന്നതുകൊണ്ടുമാണ് സംഘടനയെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ അണിയറയില്‍ നടക്കുന്നത്. അടിച്ചമര്‍ത്തപ്പെട്ടവരെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തിയ പാരമ്പര്യമാണ് സംഘടനക്കുള്ളത്. ജില്ലാ പ്രസിഡന്റ് എം എസ് നവാസ് നൈന സമ്മേളനത്തില്‍ അധ്യക്ഷതവഹിച്ചു. നാലുദിവസം നീണ്ടുനിന്ന വാഹനപ്രചാരണജാഥ ഒന്നിന്്് ആലപ്പുഴയില്‍ നിന്നാണ് ആരംഭിച്ചത്. മണ്ണഞ്ചേരി, ചേര്‍ത്തല, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം തുടങ്ങി ജില്ലയിലെ മുന്നൂറോളം സ്വീകരണ കേന്ദ്രങ്ങളിലൂടെ ജാഥ കടന്നുപോയി. ഇരുചക്രവാഹനങ്ങള്‍, ഓട്ടോകള്‍, കാറുകള്‍ എന്നിവകളിലായി നൂറുകണക്കിനു പ്രവര്‍ത്തകര്‍ ജാഥയെ അനുഗമിച്ചു. ജാഥയോടൊപ്പം ഉണ്ടായിരുന്ന അതിജീവന കലാസംഘം അവതരിപ്പിച്ച ഞങ്ങള്‍ക്കും പറയാനുണ്ട് എന്ന നാടകത്തിനു ജില്ലയിലുടനീളം വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.സമാപനസമ്മേളനത്തില്‍  ഷിഹാബ് എ, അന്‍വര്‍, സാലിം, അനീഷ്  അമീര്‍ അലി, നിഷാദ്, നൗഷാദ് ബി, ഷഫീഖ് സംസാരിച്ചു. സമാപനദിവസം മാന്നാര്‍, കൊല്ലകടവ്, മാങ്കാംകുഴി, താമരക്കുളം, കാമ്പിശേരി, ചൂനാട്, കായംകുളം, ആദിക്കാട്ടുകുളങ്ങര എന്നിവിടങ്ങളില്‍ ജാഥ പര്യടനം നടത്തി.
Next Story

RELATED STORIES

Share it