Idukki local

'ഞങ്ങള്‍ക്കും പറയാനുണ്ട് ' മഹാസമ്മേളനം : പോപുലര്‍ ഫ്രണ്ട് ജാഥ സമാപിച്ചു



തൊടുപുഴ: ഒക്ടോബര്‍ ഏഴിന് തിരുവനന്തപുരത്ത് നടക്കുന്ന മഹാസമ്മേളനത്തിനു മുന്നോടിയായി പോപുലര്‍ ഫ്രണ്ട് ജില്ലയില്‍ നടത്തിവന്ന വാഹന പ്രചാരണ ജാഥ സമാപിച്ചു. രണ്ടുദിവസങ്ങളിലായി വണ്ണപ്പുറം, തൊടുപുഴ മേഖലകളില്‍ നടത്തിയ ജാഥയില്‍ നിരവധി സ്ഥലങ്ങളില്‍ ജാഥ സന്ദേശമെത്തിച്ചു. കോര്‍ണര്‍ യോഗങ്ങള്‍ക്കൊപ്പം ഞങ്ങള്‍ക്കും പറയാനുണ്ട് എന്ന തെരുവുനാടകവും അരങ്ങേറി. തൊടുപുഴ ഏരിയ പ്രസിഡന്റ് സി എ റിയാസ് ആദ്യദിവസം ഇടവെട്ടിയില്‍ ജാഥ ഉദ്ഘാടനം ചെയ്തു. അബ്്ദുര്‍ റസാഖ് മൗലവി വിഷയം അവതരിപ്പിച്ചു. കലയന്താനി, ചിലവ്, കരിമണ്ണൂര്‍, ഉടുമ്പന്നൂര്‍, കോടിക്കുളം, വണ്ണപ്പുറം തുടങ്ങിയ മേഖലകളില്‍ പര്യടനം നടത്തി പട്ടയംകവലയില്‍ സമാപിച്ചു. സമാപന യോഗത്തില്‍ മീരാന്‍ മൗലവി അധ്യക്ഷത വഹിച്ചു. മുഖ്യപ്രഭാഷണം സുധീര്‍ കുഞ്ഞുണ്ണിക്കര നിര്‍വഹിച്ചു. ഇന്നലെ രാവിലെ 8.30ന് കാഞ്ഞാറിലാണ് ജാഥ ആരംഭിച്ചത്. കാഞ്ഞാര്‍ അബ്്ദുര്‍ റസാഖ് മൗലവി യോഗം ഉദ്ഘാടനം ചെയ്യുന്നു. നൗഷാദ് കാസിം മുഖ്യപ്രഭാഷണം നടത്തി. മുട്ടം, തൊടുപുഴ, വെങ്ങല്ലൂര്‍, മുതലക്കോടം, കുമ്മങ്കല്ല് മേഖലകളില്‍ പര്യടനം നടത്തി മങ്ങാട്ടുകവലയില്‍ സമാപിച്ചു. വിവിധയിടങ്ങളില്‍ സുധീര്‍ തൊടുപുഴ, നവാസ് സന്യാസിയോട, നജീബ് നെയ്‌ശേരി തുടങ്ങിയവര്‍ സംസാരിച്ചു.  സമാപന യോഗത്തില്‍ ഫൈസല്‍ ഫൈസി ഈരാറ്റുപേട്ട വിഷയം അവതരിപ്പിച്ചു. ജില്ലാ സെക്ട്രടറി പി ജെ ഇസ്മായില്‍ പങ്കെടുത്തു. ഏരിയ സെക്രട്ടറി എം എ ഷിഹാബ്, കെ എസ് സുനീര്‍ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it