kasaragod local

'ഞങ്ങള്‍ക്കും പറയാനുണ്ട്' തെരുവു നാടകം ജനഹൃദയം കീഴടക്കുന്നു



കാസര്‍കോട്: രാജ്യത്ത് വംശവെറിയിലൂടെ ഹിന്ദുത്വ ഫാഷിസ്റ്റുകള്‍ നടത്തുന്ന നരനായാട്ടിനേയും സമകാലിക ഇന്ത്യയേയും തെരുവ് നാടകത്തിലൂടെ വരച്ചു കാട്ടുകയാണ് കാസര്‍കോട്ടെ ഒരു കുട്ടം കലാകാരന്മാര്‍. ഏഴിന്് തിരുവനന്തപുരത്ത് നടക്കുന്ന പോപുലര്‍ ഫ്രണ്ട് സമ്മേളനത്തിന്റെ ഭാഗമായി കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വാഹന പ്രചരണ ജാഥയുടെ ഭാഗമായി അതിജീവനം കലാസംഘം നടത്തുന്ന “ഞങ്ങള്‍ക്കും പറയാനുണ്ട് തെരുവ് നാടകം ആനുകാലി വിഷയങ്ങളിലൂടെ ജനഹൃദയം കീഴടക്കുയാണ്.ഇന്ത്യന്‍ തെരുവുകളേയും സംഘ്പരിവാര്‍ ക്രുരതയും നോട്ട് നിരോധനം തൊട്ട് ഫൈസല്‍ കൊടിഞ്ഞി, റിയാസ് മൗലവി വധം വിഷയമടക്കം ഭരണകൂടത്തിന്റെ നിലപാടുകളും നാടകത്തിലൂടെ ജനങ്ങളുമായി സംവദിക്കുന്നുണ്ട്. പറയുന്നവരേയും എഴുതുന്നവരേയും ഇല്ലായ്മ ചെയ്യാന്‍ വേണ്ടി നിയമനപലകരേയും അന്വേഷണ വിഭാഗത്തേയും ഉപയോഗിക്കന്നതിനെ നാടകം തുറന്നു കാട്ടുന്നുണ്ട്. ജനാധിപത്യ രാജ്യത്ത് ഇത്തരം അജണ്ടകളെ ഇല്ലായ്മ ചെയ്യാന്‍ പൊതു സമൂഹത്തെ ഓര്‍മപ്പെടുത്തി കൊണ്ടാണ് നാടകം അവസാനിക്കുന്നത്. അഡ്വ.റഫീഖ് കുറ്റക്കാട്ടുര്‍ കഥയും സംവിധാനവും നിര്‍വഹിച്ച നാടകത്തില്‍ മുഹമ്മദലി, സുലൈമാന്‍ സാബിര്‍, റാസിക്ക്, റിസ്‌വാന്‍, സല്‍മാന്‍, അഷ്‌റഫ്, അലി പഞ്ചം തുടങ്ങിയവര്‍ വേഷമിടുന്നുണ്ട്.
Next Story

RELATED STORIES

Share it