palakkad local

ഞങ്ങള്‍ക്കും പറയാനുണ്ട്; പ്രചാരണജാഥയ്ക്ക് വന്‍ വരവേല്‍പ്



തൃത്താല: ഞങ്ങള്‍ക്കും പറയാനുണ്ട് എന്ന പ്രമേയമുയര്‍ത്തി ഏഴിന് തിരുവനന്തപുരത്ത് നടത്തുന്ന മഹാസമ്മേളനത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി പോപുലര്‍ഫ്രണ്ട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന വാഹന പ്രചരണ ജാഥക്കും അതിജീവന കലാ സംഘത്തിന്റെ ഞങ്ങള്‍ക്കും പറയാനുണ്ട് എന്ന തെരുവ് നാടകത്തിനും തൃത്താല ഡിവിഷനില്‍ സ്വീകരണം നല്‍കി. തൃത്താല ഡിവിഷനിലെ കരുവാന്‍പടിയില്‍ നിന്നും തുടങ്ങിയ ജാഥ കൂടല്ലൂര്‍, കുമ്പിടി, ആനക്കര, കുമരനല്ലൂര്‍ തുടങ്ങി പതിനേഴോളം കേന്ദ്രങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി രാത്രി എട്ടോടെ കട്ടല്‍മാടം സെന്ററില്‍ സമാപിച്ചു. പ്രചരണ കേന്ദ്രങ്ങളില്‍ ജാഥയ്ക്കും തെരുവ് നാടകത്തിനും വന്‍വരവേല്‍പ്പാണ് ലഭിച്ചത്. വിവിധ സ്വീകരണ സ്ഥലങ്ങളില്‍ ബഷീര്‍ മൗലവി, സത്താര്‍, ജാഫര്‍ സംസാരിച്ചു.ഹാദിയയുടെ വീട്ടുതടങ്കല്‍ മുതല്‍ കൊടിഞ്ഞി ഫൈസല്‍, റിയാസ് മൗലവി തുടങ്ങിയവരെ കൊലപ്പെടുത്തിയ സംഘ്പരിവാര്‍ ദുശക്തികളെയും അവര്‍ക്ക് ഒത്താശ ചെയ്യുന്ന സര്‍ക്കാര്‍- പോലിസ് കുട്ടുകെട്ടും തെരുവ് നാടകത്തില്‍ അനാവരണം ചെയ്യപ്പെട്ടു. പോപുലര്‍ ഫ്രണ്ടിനെ നിശബ്ദമാക്കാന്‍ അണിയറയില്‍ ഒരുങ്ങുന്ന കുല്‍സിത നീക്കവും ജനമധ്യത്തില്‍ തുറന്ന് കാട്ടുന്ന തെരുവ് നാടകം നിരവധിപേരുടെ കൈയ്യടി നേടി. ഷംസുദ്ധീന്‍, ഷിഹാബ്, ഷൗകത്ത്, മുസ്തഫ, മിസ്ഹബ്, അക്ബറലി, മുസ്തഫ, സുലൈമാന്‍ എന്നിവരാണ് നാടകം അവതരിപ്പിച്ചത്.
Next Story

RELATED STORIES

Share it