Flash News

ഞങ്ങള്‍ക്കും പറയാനുണ്ട്‌ - പോപുലര്‍ ഫ്രണ്ട് മഹാസമ്മേളനം: പ്രചാരണം അന്തിമഘട്ടത്തിലേക്ക്



തിരുവനന്തപുരം: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ സംഘടിപ്പിക്കുന്ന മഹാസമ്മേളനത്തിന്റെ പ്രചാരണപരിപാടികള്‍ അന്തിമഘട്ടത്തിലേക്ക്. ഹിന്ദുത്വ ഫാഷിസത്തിനെതിരേ ഉയര്‍ന്നുവരുന്ന ശബ്ദങ്ങളെ ഇല്ലായ്മ ചെയ്തുകൊണ്ടിരിക്കുന്ന നീക്കത്തിനെതിരേയാണ് ഏഴിന് പോപുലര്‍ ഫ്രണ്ട് മഹാസമ്മേളനം സംഘടിപ്പിക്കുന്നത്. ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ പരമാവധി ജനങ്ങളെ പങ്കെടുപ്പിച്ചു മഹാസമ്മേളനം ചരിത്രവിജയമാക്കാനുള്ള തയ്യാറെടുപ്പിലാണ് സംഘാടക സമിതി. ഇതിന്റെ ഭാഗമായുള്ള ജനസമ്പര്‍ക്ക പരിപാടികള്‍ സംസ്ഥാനവ്യാപകമായി ഇന്നലെ ആരംഭിച്ചു. ഗൃഹസമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി ലഘുലേഖ വിതരണവും കുടുംബസംഗമങ്ങളും സംഘടിപ്പിക്കും. ഒരാഴ്ചയായി സംസ്ഥാനത്തുടനീളം നടന്നുവരുന്ന വാഹനപ്രചാരണ ജാഥകള്‍ നാലിന് അവസാനിക്കും. വാഹനജാഥകള്‍ക്ക് ഓരോ കേന്ദ്രങ്ങളിലും വലിയ ജനപിന്തുണയാണ് ലഭിക്കുന്നതെന്നു സ്വാഗതസംഘം ജന. കണ്‍വീനര്‍ എ അബ്ദുല്‍ സത്താര്‍ പറഞ്ഞു. സംഘപരിവാര ഭീകരതകള്‍ തുറന്നുകാട്ടിയുള്ള അതിജീവന കലാസംഘത്തിന്റെ “ഞങ്ങള്‍ക്കും പറയാനുണ്ട്’‘തെരുവുനാടകത്തിനും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. പ്രാദേശികതലങ്ങളില്‍ സംഘടിപ്പിച്ചുവരുന്ന കോര്‍ണര്‍ മീറ്റിങ്ങുകളില്‍ പ്രകടമാവുന്ന ജനപങ്കാളിത്തം സംഘപരിവാരത്തിന്റെ തീവ്ര നിലപാടുകള്‍ക്കെതിരായ ജനങ്ങളുടെ ഐക്യപ്പെടലിന്റെ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. തികച്ചും ഏകപക്ഷീയവും നിക്ഷിപ്ത താല്‍പര്യങ്ങളോടെയുമുള്ള കുപ്രചാരണങ്ങളാണ് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്കെതിരേ ഇപ്പോള്‍ നടക്കുന്നത്. എന്‍ഐഎ സമര്‍പ്പിച്ചെന്നു പറയുന്ന റിപോര്‍ട്ട് ഉദ്ധരിച്ചു തികഞ്ഞ മുന്‍വിധിയോടെ ചില മാധ്യമങ്ങള്‍ കൈകാര്യം ചെയ്യുന്ന ഇത്തരം വാര്‍ത്തകളില്‍ ഉന്നയിച്ചിരിക്കുന്ന ആക്ഷേപങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത് വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ്. ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ആഭ്യന്തര ഭീഷണി ഹിന്ദുത്വ ഫാഷിസമാണെന്ന സംഘടനയുടെ നിലപാട് സുതാര്യവും വ്യക്തവുമാണ്. അതുകൊണ്ടുതന്നെയാണ് കേന്ദ്രസര്‍ക്കാര്‍ പോപുലര്‍ ഫ്രണ്ടിനെ ലക്ഷ്യംവയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it