palakkad local

'ഞങ്ങള്‍ക്കും പറയാനുണ്ട് ' പ്രചാരണ ജാഥ ഇന്നു തൃത്താലയില്‍



തൃത്താല: ഞങ്ങള്‍ക്കും പറയാനുണ്ട് എന്ന പ്രമേയത്തില്‍ പോപുലര്‍ ഫ്രണ്ട് തിരുവനന്തപ്പുരത്ത് നടത്തുന്ന മഹാസമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം പാലക്കാട് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച വാഹന ജാഥയും അതിജീവനം കലാസമിതിയുടെ തെരുവ് നാടകവും തൃത്താല ഡിവിഷനില്‍ ഇന്നു പര്യാടനം നടത്തുംരാവിലെ 8:30ന് കരുവാന്‍പടിയില്‍ നിന്നും തുടങ്ങി കൂടല്ലൂര്‍, കുമ്പിടി, ആനക്കര, കുമരനല്ലൂര്‍, കാഞ്ഞിരത്താണി, കൂനംമൂച്ചി, പടിഞാറങ്ങാടി, ആലൂര്‍, തൃത്താല, മേഴത്തുര്‍, കുട്ടുപാത, ആറംങ്ങോട്ടുകര, കറുകപത്തൂര്‍, പെരിങ്ങോട്, ചാലിശ്ശേരി, പാലക്കല്‍ പീടിക, കുറ്റനാട്, വാവനുര്‍ എന്നിവിടങ്ങളില്‍ സ്വികരണം നല്‍കി വൈകീട്ട് 8ന് ചാലിപ്രത്ത് സമാപിക്കും. ജാഥയില്‍ ജില്ലാ ഡിവിഷന്‍ നേതാക്കള്‍ സംബന്ധിക്കും. പട്ടാമ്പി: പോപുലര്‍ ഫ്രണ്ട്  മഹാസമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പട്ടാമ്പി മേഖല പ്രചരണ ജാഥക്ക് പട്ടാമ്പിമണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസം വരവേല്‍പ്പ് നല്‍കി. തോരാത്ത മഴയെയും അവഗണിച്ചായിരുന്നു സ്വീകരണ സ്ഥലങ്ങളിലെ ജനപങ്കാളിത്തം. കഴിഞ്ഞ ദിവസം നടന്ന ജാഥയ്ക്ക് ശങ്കര മംഗലം, പട്ടാമ്പി കൊടുമുണ്ട, മുതുതല, കാരക്കുത്തങ്ങാടിയില്‍ സ്വീകരണം നല്‍കി. ബഷീര്‍ മൗലവി, ജാഫര്‍ കുമ്പിടി, സിദ്ദിഖ് കൊടുമുണ്ട, അബ്ദുല്‍ ലത്തീഫ് ദാരിമി തുടങ്ങിയവര്‍ വിവിധ സ്വീകരണ സ്ഥലങ്ങളില്‍ സംസാരിച്ചു. ഫാഷിസ്റ്റ് വിരുദ്ധ ചേരികളില്‍ മുഴുവന്‍ ജനാധിപത്യ പ്രസ്ഥാനങ്ങളേയും വ്യക്തികളേയും അണിനിരത്തുക എന്ന ചരിത്രപരമായ കടമയാണ് വര്‍ത്തമാനകാല ഇന്ത്യന്‍ രാഷ്ട്രീയം ആവശ്യപ്പെടുന്നതെന്ന് പ്രചരണ പരിപാടിയില്‍ സംസാരിച്ചവര്‍ ഓര്‍മിപ്പിച്ചു. പട്ടാമ്പി ഡിവിഷന്‍ പ്രസിഡന്റ് ബഷീര്‍ മൗലവി, ഏരിയ പ്രസിഡന്റുമാരായ ഷറഫുദ്ദീന്‍, അശ്‌റഫ് മൗലവി, ഇബ്രാഹിം കാരകുത്തങ്ങാടി, കൈപ്പുറം ഹംസ മാസ്റ്റര്‍ സംസാരിച്ചു
Next Story

RELATED STORIES

Share it