Flash News

ജ. ലോയയുടെ മരണം: കേസ് പരിഗണിക്കുന്ന ജ. അരുണ്‍ മിശ്ര ബിജെപിയുമായി അടുത്ത ബന്ധമുള്ളയാളെന്ന്

ജ. ലോയയുടെ മരണം: കേസ് പരിഗണിക്കുന്ന ജ. അരുണ്‍ മിശ്ര ബിജെപിയുമായി അടുത്ത ബന്ധമുള്ളയാളെന്ന്
X
ന്യൂഡല്‍ഹി: ജസ്റ്റിസ് ലോയയുടെ മരണം സംബന്ധിച്ച കേസില്‍ വാദം കേള്‍ക്കുന്ന ബെഞ്ചിലെ ജസ്റ്റിസ് അരുണ്‍ മിശ്ര ബിജെപിയുമായി അടുത്ത ബന്ധമുള്ളയാളാണെന്ന് അഭിഭാഷകനായ ദുഷ്യന്ത് ദേവ്. മിശ്രയ്ക്ക് ബിജെപിയും ഉന്നത രാഷ്ട്രിയക്കാരുമായുള്ള ബന്ധം എല്ലാവര്‍ക്കും അറിയാവുന്നതാണ്.അതിനാല്‍ തന്നെ മിശ്ര ലോയ കേസില്‍ വാദം കേള്‍ക്കാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.



അതിനിടെ മിശ്രയുടെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നതെന്ന് അറിഞ്ഞ ശേഷം ദേവ് കേസ് പിന്‍വലിക്കാനും ബോംബെ ഹൈക്കോടതിയെ സമീപിക്കാനും തന്നോട് പറഞ്ഞതായി ലോയ കേസിലെ പരാതിക്കാരനായ ടെഹ്‌സിന്‍ പൂന്‍വാല വ്യക്തമാക്കി. മിശ്ര സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അടുത്ത സുഹൃത്താണെന്നും അദ്ദേഹം പറഞ്ഞിരുന്നുവെന്നും പൂന്‍വാല കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it