World

ജ. താഹിറ സഫ്ദര്‍ പാകിസ്താനിലെ ആദ്യ വനിതാ ചീഫ് ജസ്റ്റിസ്

ഇസ്‌ലാമാബാദ്: പാകിസ്താനിലെ ആദ്യ വനിതാ ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജ. താഹിറ സഫ്ദര്‍ ശനിയാഴ്ച ചുമതലയേറ്റു. ബലൂചിസ്താന്‍ ഹൈക്കോടതിയിലാണു നിയമനം. കഴിഞ്ഞ ജൂലൈയിലാണു ഹൈക്കോടതി ജഡ്ജിയായി ജ. താഹിറയെ സുപ്രിംകോടതി ജഡ്ജി മിയാന്‍ സാഖിബ് നിസാര്‍ നിര്‍ദേശിച്ചത്. ഗവര്‍ണറുടെ വസതിയില്‍ നടന്ന ചടങ്ങില്‍ ബലൂചിസ്താന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മുഹമ്മദ് ഖാന്‍ അസഖ്‌സായിയാണു ചടങ്ങുകള്‍ക്കു നേതൃത്വം നല്‍കിയത്. 2019 ഒക്ടോബര്‍ നാലു വരെയാണു ജ. താഹിറയുടെ കാലാവധി.1982ല്‍ ആദ്യ സിവില്‍ ജഡ്ജിയായാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. പര്‍വേസ് മുശര്‍റഫിനെ വിചാരണ ചെയ്യുന്ന പ്രത്യേക കോടതിയില്‍ അംഗം കൂടിയാണ് ജ. താഹിറ.
Next Story

RELATED STORIES

Share it