Flash News

'ജ. ജയന്ത് പട്ടേലിനെ സ്ഥലം മാറ്റാനുള്ള തിരുമാനം ഐകകണ്‌ഠ്യേന'



ന്യൂഡല്‍ഹി: കര്‍ണാടക ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജി ജസ്റ്റിസ് ജയന്ത് പട്ടേലിനെ സ്ഥലം മാറ്റുന്നതു സംബന്ധിച്ച സുപ്രിംകോടതി കൊളീജിയത്തിന്റെ തിരുമാനം ഐകകണ്‌ഠ്യേനയായിരുന്നുവെന്നു ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. സ്ഥലം മാറ്റം സംബന്ധിച്ച വിവാദങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് പുതിയ വിശദീകരണം. അമിത് ഷായടക്കം മുതിര്‍ന്ന സംഘപരിവാര നേതാക്കള്‍ ആരോപണ വിധേയരായ ഇശ്‌റത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍കേസില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ജ. ജയന്ത് പട്ടേലിനെ കര്‍ണാടക ഹൈക്കോടതിയില്‍ ജഡ്ജിയായിരിക്കേ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റുകയായിരുന്നു. സ്ഥലംമാറ്റത്തെ തുടര്‍ന്ന് സ്ഥാനം രാജിവച്ച ജ. പട്ടേല്‍ രാജിക്കാരണം വ്യക്തമാക്കിയിരുന്നില്ല.
Next Story

RELATED STORIES

Share it