Flash News

ജ. കര്‍ണന്‍ ആശുപത്രിയില്‍



കൊല്‍ക്കത്ത: മുന്‍ കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി സി എസ് കര്‍ണനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ഉടമയിലുള്ള എസ്എസ്‌കെഎം സര്‍ക്കാരാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കര്‍ണന് വിവിധ പരിശോധനകള്‍ നടത്തി. ചില പരിശോധനകളുടെ ഫലം വരുന്നത് വരെ കര്‍ണന് ആശുപത്രിയില്‍ കഴിയേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി പ്രസിഡന്‍സി ജയില്‍ അധികൃതര്‍ പറഞ്ഞു. ബുധനാഴ്ച നെഞ്ച്‌വേദനയെ തുടര്‍ന്ന് കര്‍ണനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍, പരിശോധനയില്‍ കുഴപ്പമൊന്നും കാണാത്തതിനാല്‍ വീണ്ടും ജയിലിലേക്ക് മാറ്റി.
Next Story

RELATED STORIES

Share it