ജ്വല്ലറികളില്‍ മോഷണം നടത്തുന്ന സംഘത്തിലെ പ്രധാനി പിടിയില്‍
BY kasim kzm17 March 2018 4:13 AM GMT
kasim kzm17 March 2018 4:13 AM GMT
പൊന്നാനി: ജ്വല്ലറിയില്‍നിന്നു ആഭരണം കവര്‍ച്ച നടത്തുന്ന സംഘത്തലവനെ പിടികൂടി. തമിഴ്നാട് ശിവഗംഗ ജില്ലയില്‍ മാവട്ടം ഫക്കീര്‍ ഹസ്സന് (36)നെയാണ് പുത്തന്‍പള്ളി പാറയില്‍ നിന്നു പിടികൂടിയത്. സിസി ടിവി ഇല്ലാത്ത സ്വര്‍ണക്കടകള്‍ കണ്ടെത്തി കവര്‍ച്ച നടത്തുകയാണ് ശൈലി.
ആറുമാസം മുമ്പ് പുത്തന്‍പള്ളി പാറയിലെ അനുഗ്രഹ ജ്വല്ലറിയില്‍ രണ്ടുപേര്‍ എത്തി ചെറിയ മോതിരം വാങ്ങി. ജീവനക്കാരന് പ്രദര്‍ശനത്തിനായി കൂടുതല്‍ ആഭരണം എടുക്കുന്നതിനിടെ ഇവര്‍ സ്വര്‍ണാഭരണം കവര്‍ന്നിരുന്നു. പെരുമ്പടപ്പ് പോലിസ് സമീപത്തെ കടയില്‍നിന്നു സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവെങ്കിലും കവര്‍ച്ച നടത്തിയവരെ കണ്ടെത്താനായിരുന്നില്ല.
കൊണ്ടോട്ടിയില്‍ സമാനരീതിയില്‍ 15പവന് സ്വര്‍ണാഭരണം കവര്‍ന്നതോടെ പെരുമ്പടപ്പ് എസ്ഐ കൊണ്ടോട്ടി പോലിസുമായി ബന്ധപ്പെട്ട് സിസിടിവിയില്‍ നിന്നു ലഭിച്ച ഫോട്ടോയുമായി താരതമ്യം ചെയ്തു. വെള്ളിയാഴ്ച ഫക്കീര്‍ ഹസ്സന് പാറയിലെ അനുഗ്രഹ ജ്വല്ലറിക്ക് സമീപം എത്തിയതോടെ കടയിലെ ജീവനക്കാര്‍ പോലിസിന് വിവരം നല്‍കുകയായിരുന്നു.
എസ്ഐ വിനോദിന്റെ നേതൃത്വത്തില്‍ പോലിസ് എത്തി ചോദ്യം ചെയ്തതോടെ പ്രതി കുറ്റം സമ്മതിച്ചു. കൂട്ടുകാരന് നിസാര്‍ രക്ഷപ്പെട്ടു.

Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT