Kollam Local

ജ്യേഷ്ഠത്തിയുടെ അഭാവത്തിലും അനുജത്തിക്ക് സമ്മാനക്കൊയ്ത്തിന് ഇടവേളയില്ല

ചവറ: ജ്യേഷ്ഠത്തി കലോല്‍സവ നഗരയില്‍ നിന്ന് കളംവിട്ടെങ്കിലും സംസ്‌കൃത കഥാരചനയില്‍ അനുജത്തി സമ്മാനങ്ങള്‍ വാരിക്കൂട്ടുന്നത് തുടരുന്നു. ഹൈസ്‌കൂള്‍ വിഭാഗം സംസ്‌കൃത കഥാരചനയില്‍ മാലൂര്‍ എംടിഡിഎംഎച്ച്എസ്എസ്സിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ അബിനയ്ക്കാണ് ഒന്നാം സ്ഥാനം. കഴിഞ്ഞ കലോല്‍സവം വരെ ഈ ഇനത്തില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ജ്യേഷ്ടത്തി അന്‍സിലയ്ക്കും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ അബനിയ്ക്കുമായിരുന്നു ഒന്നാം സ്ഥാനം. ഇത്തവണ ഹയര്‍സെക്കന്‍ഡറി പഠനം പൂര്‍ത്തിയാക്കിയതിനാല്‍ അന്‍സില മല്‍സരത്തിനില്ല. എന്നാല്‍ അബില തന്റെ കുത്തക നിലനിര്‍ത്തുകയാണ്. മാലൂര്‍ വിളയില്‍ കിഴക്കതില്‍ അലാവുദ്ദീന്‍-അനില ദമ്പതികളുടെ മകളാണ്. അബിനയ്ക്ക് ഇത്തവണ സംസ്‌കൃതം ഉപന്യാസ രചനയിലും ഒന്നാം സ്ഥാനമുണ്ട്. ഉപന്യാസ രചനയില്‍ കഴിഞ്ഞ വര്‍ഷം സംസ്ഥാന കലോല്‍സവത്തില്‍ മൂന്നാം സ്ഥാനവും 2014ലെ കലോല്‍സവത്തില്‍ ഒന്നാം സ്ഥാനവും ഈ പത്താംക്ലാസ്സുകാരി നേടിയിട്ടുണ്ട്. സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവായ സിനി ടീച്ചറാണ് സംസ്‌കൃതം പഠിപ്പിക്കുന്നത്.
Next Story

RELATED STORIES

Share it