ജോ കോക്‌സ് കൊല്ലപ്പെടാന്‍ കാരണം രാഷ്ട്രീയ നിലപാടുകള്‍

ലണ്ടന്‍: ബ്രിട്ടനിലെ ലേബര്‍പാര്‍ട്ടി എംപി ജോ കോക്‌സ്(41) കൊല്ലപ്പെട്ടത് അവരുടെ രാഷ്ട്രീയ നിലപാടുകളെ തുടര്‍ന്നെന്ന് ഭര്‍ത്താവ് ബ്രെണ്ടന്‍ കോക്‌സ്.
ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയന്‍ വിടുന്നതിനെ എതിര്‍ക്കുന്ന നിലപാടുകള്‍ കോക്‌സ് സ്വീകരിച്ചിരുന്നു. ജോ കോക്‌സിനു ശക്തമായ രാഷ്ട്രീയ നിലപാടുകളുണ്ടായിരുന്നെന്നും അവയ്ക്കായി ജീവിതത്തിലെന്നപോലെ മരണത്തിലും അവര്‍ തന്റെ നിലപാടിനായി തലയുയര്‍ത്തി നിന്നെന്നും ബ്രെണ്ടന്‍ കോക്‌സ് പറഞ്ഞു. രാഷ്ട്രീയ നിലപാടുകള്‍ തന്നെയാണ് കൊലയാളിക്ക് കോക്‌സിനോടുള്ള വൈരാഗ്യത്തിനു കാരണമെന്ന് ഉറച്ചുവിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it