Flash News

ജോസ് കെ. മാണിയെ ഡല്‍ഹിയിലേക്ക് വിളിച്ചു, സ്ഥാനമാനങ്ങള്‍ക്കെന്ന് പിണറായി

ജോസ് കെ. മാണിയെ ഡല്‍ഹിയിലേക്ക് വിളിച്ചു, സ്ഥാനമാനങ്ങള്‍ക്കെന്ന് പിണറായി
X
Jose-K-Mani-Full1കോട്ടയം : ജോസ് കെ. മാണി എംപിയെ അടിയന്തര ചര്‍ച്ചകള്‍ക്കായി കേന്ദ്രം ഡല്‍ഹിക്കു വിളിച്ചു. റബര്‍ വിലത്തകര്‍ച്ച സംബന്ധിച്ച് കേന്ദ്ര വാണിജ്യമന്ത്രി നിര്‍മല സീതാരാമനുമായി നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കാനാണ് ക്ഷണമെങ്കിലും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ ജോസ് കെ മാണിയുടെ ഡല്‍ഹി യാത്രക്ക് പ്രാധാന്യമേറെയാണെന്നാണ് കരുതപ്പെടുന്നത്.

[related]ജോയി ഏബ്രഹാം എംപിയും ജോസ് കെ മാണിയോടൊപ്പം ഡല്‍ഹിയില്‍ നടക്കുന്ന ചര്‍ച്ചകളില്‍ പങ്കെടുക്കും. അതേസമയം സ്ഥാനമാനങ്ങള്‍ വാഗ്ദാനം ചെയ്യാനാണ് ജോസ് കെ മാണിയെ ഡല്‍ഹിക്ക് വിളിപ്പിച്ചതെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ ആരോപിച്ചു.
റബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് നടത്തിയ ജോസ് കെ. മാണി നിരാഹാരസമരം നടത്തിയതിന് പിന്നാലെയാണ് കേന്ദ്രവാണിജ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച. റബറിന് കിലോഗ്രാമിന് 200 രൂപയെങ്കിലും ഉറപ്പാക്കുക, റബര്‍ ബോര്‍ഡ് അടിയന്തരമായി പുനഃസംഘടിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ചര്‍ച്ചയില്‍ ജോസ് കെ മാണി ഉന്നയിക്കുക.
Next Story

RELATED STORIES

Share it