ജോസഫ് വിഭാഗം നേതാക്കള്‍ ഫ്രാന്‍സിസ് ജോര്‍ജിനൊപ്പം

കണ്ണൂര്‍: കേരളാ കോണ്‍ഗ്രസ് എമ്മില്‍ നിന്ന് കൂട്ടരാജി. ജില്ലയില്‍ നിന്നുള്ള സംസ്ഥാന സെക്രട്ടറിമാരും സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളുമടക്കം ജോസഫ് വിഭാഗത്തിലെ ഭൂരിഭാഗം നേതാക്കളും രാജിവച്ചിട്ടുണ്ടെന്ന് സംസ്ഥാന സെക്രട്ടറി അഡ്വ. എ ജെ ജോസഫും അഡ്വ. മാത്യു കുന്നപ്പള്ളിയും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേരളാ കോണ്‍ഗ്രസ്സില്‍ നിലനില്‍ക്കുന്ന കുടുംബവാഴ്ചയ്‌ക്കെതിരേ ഫ്രാന്‍സിസ് ജോര്‍ജ് നേതൃത്വം നല്‍കുന്ന പാര്‍ട്ടിക്ക് പൂര്‍ണ പിന്തുണ നല്‍കും. കണ്ണൂരില്‍ നിന്ന് രാജിവച്ച സംസ്ഥാന ഭാരവാഹികള്‍ ഒമ്പതിന് എറണാകുളത്ത് ഫ്രാന്‍സിസ് ജോര്‍ജ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കും.—
കണ്ണൂരില്‍ നിന്നുള്ള സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ സി എസ് സെബാസ്റ്റ്യന്‍, പ്രഫ. ജോണ്‍ ജോസഫ്, ജോസ് നരിമറ്റം, ബേബി വലിയകുളം, മാത്തുക്കുട്ടി ജോസ്, യൂത്ത്ഫ്രണ്ട്(എം) സംസ്ഥാന വൈസ്പ്രസിഡന്റ് ജോജി ആനിത്തോട്ടം, കേരള കര്‍ഷക യൂനിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്രഹാം പാരിക്കാപ്പള്ളി, കേരള വനിതാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അന്നമ്മ അഗസ്റ്റിന്‍, കേരളാ കോണ്‍ഗ്രസ്(എം) ജില്ലാ സെക്രട്ടറിമാരായ പി എസ് ജോസഫ്, കെ എ സാലു, തോമസ്‌കുട്ടി തോട്ടത്തില്‍, ജെയിംസ് ചെറിയാന്‍, ഇരിക്കൂര്‍ മണ്ഡലം പ്രസിഡന്റ് ജോയി പൂവിത്തിങ്കല്‍ തുടങ്ങിയവരാണ് ജില്ലയില്‍ നിന്നു രാജിവച്ച നേതാക്കള്‍.
പ്രവര്‍ത്തകരില്‍ ഭൂരിഭാഗവും തങ്ങളോടൊപ്പമാണെന്ന് നേതാക്കള്‍ അവകാശപ്പെട്ടു.— വാര്‍ത്താസമ്മേളനത്തില്‍ സി എസ് സെബാസ്റ്റ്യന്‍, പ്രഫ. ജോണ്‍ ജോസഫ്, അബ്രഹാം പാരിക്കാപ്പള്ളിയും പങ്കെടുത്തു.
Next Story

RELATED STORIES

Share it