Flash News

ജോസഫൈന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷയായി ചുമതലയേല്‍ക്കും



തിരുവനന്തപുരം: കേരള വനിതാ കമ്മീഷന്‍ അധ്യക്ഷയായി എം സി ജോസഫൈന്‍ ഇന്നു ചുമതലയേല്‍ക്കും. രാവിലെ 11ന് കമ്മീഷന്റെ പിഎംജിയിലുള്ള ആസ്ഥാന ഓഫിസിലാണ് ചടങ്ങ്. കമ്മീഷന്‍ അംഗമായി നിയമിതയായ അഡ്വ. എം എസ് താരയും ഇന്ന് ചുമതലയേല്‍ക്കും. നിലവില്‍ അഡ്വ. ഷിജി ശിവജി, ഡോ. ജെ പ്രമീളാദേവി, ഡോ. ലിസി ജോസ് എന്നിവര്‍ അംഗങ്ങളാണ്. ചെയര്‍പേഴ്‌സനായിരുന്ന കെ സി റോസക്കുട്ടി, കമ്മീഷനംഗം അഡ്വ. നൂര്‍ബിന റഷീദ് എന്നിവരുടെ കാലാവധി കഴിഞ്ഞ ഒഴിവിലേക്കാണു പുതിയ നിയമനങ്ങള്‍. കെ ഷൈലശ്രീ മെംബര്‍ സെക്രട്ടറിയും വി യു കുര്യാക്കോസ് ഡയറക്ടറുമാണ്.
Next Story

RELATED STORIES

Share it