ജോസഫൈന്‍ രാജിവയ്ക്കുക: വിമന്‍ ഇന്ത്യാ മൂവ്‌മെന്റ്

കോഴിക്കോട്: സ്ത്രീപീഡകരെയും സ്ത്രീവിരുദ്ധരെയും കുടപിടിച്ചു സംരക്ഷിക്കുകയും വനിതകളുടെ പ്രശ്നങ്ങളെ പുച്ഛിക്കുകയും ചെയ്യുന്ന വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ രാജിവച്ചു വനിതാ കമ്മീഷന്റെ അന്തസ്സ് നിലനിര്‍ത്തണമെന്നു വിമന്‍ ഇന്ത്യ മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് കെ കെ റയ്ഹാനത്ത് ടീച്ചര്‍ ആവശ്യപ്പെട്ടു. ഇരയെ സംരക്ഷിക്കുന്നതിനു പകരം സ്വന്തം പാര്‍ട്ടിക്കാരനും ആരോപണവിധേയനുമായ എംഎല്‍എയെ സംരക്ഷിക്കേണ്ടത് ഭരണഘടനാ പദവിയില്‍ ഇരുന്നുകൊണ്ടല്ല. വനിതാ കമ്മീഷന്‍ അധ്യക്ഷ പദവിയെ ബ്രാഞ്ച് സെക്രട്ടറി പദവിയിലേക്ക് തരംതാഴ്ത്തുന്ന അഭിപ്രായങ്ങളും നിലപാടുകളുമാണ് ഉണ്ടായത്. ഇതിനെതിരേ കേരളത്തിലെ വനിതാ സംഘടനകളും പ്രവര്‍ത്തകരും രംഗത്തുവരണമെന്നും അവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it