ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുഖ്യപ്രതി കോടതിയില്‍ രഹസ്യമൊഴി നല്‍കി

ഹരിപ്പാട്: പോലിസ് സേനയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തിയ കേസിലെ മുഖ്യപ്രതി കോടതിയില്‍ രഹസ്യമൊഴി നല്‍കി. തൃക്കുന്നപ്പുഴ പാനൂര്‍ കുറത്തറ വീട്ടില്‍ സുരേന്ദ്രന്റെ മകള്‍ ശരണ്യ (23)യാണ് ഹരിപ്പാട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ജസ്റ്റിസ് ഉഷാ നായര്‍ക്കു മുന്നില്‍ രഹസ്യമൊഴി നല്‍കിയത്.
ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെയാണ് അടച്ചിട്ട മുറിയില്‍ ഒന്നര മണിക്കൂര്‍ നീണ്ട രഹസ്യമൊഴി നല്‍കിയത്. പോലിസ് സേനയി ല്‍ ജോലി നല്‍കുന്നതു സംബന്ധിച്ച വിശ്വാസ്യത വരുത്തുന്നതിനായി ഉപയോഗിച്ച പിഎസ്‌സിയുടെ അഡൈ്വസ് മെമ്മോ, സീല്‍ എന്നിവ ആഭ്യന്തരമന്ത്രിയുടെ ഓഫിസിന്റെ ഇടപെടലിലൂടെ ലഭിച്ചതാണെന്ന് രഹസ്യമൊഴി നല്‍കിയതായാണു സൂചന. ഇതിനു പുറമെ തൃക്കുന്നപ്പുഴ എസ്‌ഐ കെ ടി സന്ദീപ്, കായംകുളം ഡിവൈഎസ്പി എന്നിവര്‍ ചേര്‍ന്ന് ലൈംഗീകമായി പീഡിപ്പിച്ചുവെന്നും മൊഴി നല്‍കിയതായി പ്രചരിക്കുന്നുണ്ട്.
തട്ടിപ്പുമായി ബന്ധപ്പെട്ട് ഹരിപ്പാട് സിഐയുടെ പരിധിയിലുള്ള രണ്ടു കേസുകളില്‍ ചോദ്യം ചെയ്യലിനായി പോലിസ് കസ്റ്റഡിയില്‍ വാങ്ങി കോടതിയി ല്‍ ഹാജരാക്കവെയാണ് ശരണ്യ കോടതിയില്‍ രഹസ്യമൊഴി രേഖപ്പെടുത്തണമെന്ന ആവശ്യമുന്നയിച്ചത്. തൃക്കുന്നപ്പുഴ മന്ദാരത്തില്‍ സനുവിന് പോലിസില്‍ ജോലി വാഗ്ദാനം ചെയ്ത് 80,000 രൂപ പ്രതി കൈപ്പറ്റിയിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട ചോദ്യംചെയ്യലിനാണ് ഹരിപ്പാട്ട് എത്തിച്ചതെങ്കിലും പോലിസ് കസ്റ്റഡിയില്‍ നല്‍കാതെ 16 വരെ വീണ്ടും റിമാന്‍ഡ് ചെയ്യുകയായിരുന്നു.
Next Story

RELATED STORIES

Share it