ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പൂനെ സ്വദേശി പിടിയില്‍

അടൂര്‍: ജോലി വാഗ്ദാനം ചെയ്ത് 39.2 ലക്ഷം തട്ടിയ കേസില്‍ പൂനെ സ്വദേശി അറസ്റ്റില്‍. പൂനെ തലൈഗാവ് നീലം അരുണ്‍കുമാര്‍ ഉപാധ്യായ(39)യെ പൂനെയില്‍ നിന്ന് അടൂര്‍ പോലിസാണ് പിടികൂടിയത്. സിംഗപ്പൂരില്‍ ജോലി വാങ്ങിനല്‍കാമെന്നു പറഞ്ഞ് അടൂര്‍ തെങ്ങുംതാര വിനായകയില്‍ ഷൈന്‍ വി രാമകൃഷ്ണന്‍, ഇയാളുടെ ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍െപ്പടെ 12 പേര്‍ എന്നിവരോട് 2013ല്‍ പ്രതിയുടെ അക്കൗണ്ടിലേക്ക് പണം അയച്ചുനല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു.
പണം കൈപ്പറ്റിയശേഷം മുംബൈയില്‍ നിന്നു താമസം മാറിയ നീലം അരുണ്‍കുമാര്‍ പൂനെയിലെ തലൈഗോണ്‍ പാരഡൈസ് ഫഌറ്റില്‍ കഴിയുകയായിരുന്നു. മുംബൈയിലെത്തിയ പോലിസ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൂനെയിലെത്തിയത്. 24 മണിക്കൂറിനകം പ്രതിയെ കോടതിയില്‍ ഹാജരാക്കേണ്ടതിനാല്‍ തിരികെ വിമാന മാര്‍ഗമാണ് പോലിസ് കേരളത്തിലെത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. അടൂര്‍ സിഐ ജി സന്തോഷ്‌കുമാറിന്റെ നിര്‍ദേശപ്രകാരം എസ്‌ഐ സന്തോഷ്, വനിത എസ്‌ഐ സുജാത, എസ്‌സിപിഒ രഘുനാഥ്, വനിത സിപിഒ അനി തോമസ് എന്നിവരാണ് അറസ്റ്റിന് നേതൃത്വം നല്‍കിയത്.
Next Story

RELATED STORIES

Share it